ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ കണ്ണീരുവീഴിക്കുന്നതരത്തിലാണ് ഉള്ളിവിലയിലെ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് കൃഷി മന്ത്രി ശരത്പവാര്‍.  ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നും പവാര്‍ അഭിപ്രായപ്പെട്ടു. ഇത് വരും ദിവസങ്ങളില്‍ വര്‍ധിക്കും.

Ads By Google

ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസികിലെ ലാസാല്‍ഗനിലാണ് മൊത്തവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസികില്‍ അഞ്ചുഘട്ടങ്ങളിലായാണ് വിലവര്‍ധിപ്പിച്ചത്.

ഒരു വര്‍ഷം മുമ്പ് കിലോയ്ക്ക് 3.55 രൂപയില്‍ നിന്നും ഘട്ടംഘട്ടമായുള്ള വര്‍ധനയിലൂടെ കിലോയ്ക്ക് 20.50 രൂപയാണ് നിലവിലെന്ന്  ഗവണ്‍മെന്റിന്റെ കണക്കുകള്‍ പറയുന്നു.  ഇതിന് സമാന്തരമായി രാജ്യത്തെ റീട്ടെയില്‍ വിലയിലും വര്‍ധനവ് കാണാം.

മഹാരാഷ്ട്രയിലെ ഉള്ളിയുടെ മേഖലയില്‍ വിലവര്‍ധന കടുപ്പമാണ്, ഈ താല്‍ക്കാലിക പ്രതിഭാസം ഭൂരിഭാഗം സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് പവാര്‍ വാര്‍ത്താഏജന്‍സിയോട്് പറഞ്ഞു.ഉള്ളിയുടെ വിലവര്‍ധനയ്ക്ക് പ്രധാനകാരണം വരള്‍ച്ചയാണ്.

ഇത് മഹാരാഷ്ട്രയെ പോലെ ഇന്ത്യയിലൊട്ടാകെഉള്ളിയുള്ള ഉത്പ്പാദനത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ കഴിഞ്ഞ ദിവസം ഉള്ളി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നും ചില സംസ്ഥാനങ്ങളില്‍ നല്ല വിളയുണ്ടെന്നും ഉള്ളിയുടെ ലഭ്യത വരും ആഴ്ചകളില്‍ തന്നെ പുരോഗമിക്കുമെന്നും പവാര്‍ പറഞ്ഞു.

ഈ വര്‍ഷം ഹെക്ടറില്‍  10.87 ലക്ഷത്തില്‍ നിന്നും വിളവ് പത്ത് ശതമാനമാണ് കുറവ് വന്നതെന്ന് എന്‍എച്ച് ആര്‍ഡിഎഫ്  പറഞ്ഞു.