എഡിറ്റര്‍
എഡിറ്റര്‍
രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈറ്റ് കള്‍ചറല്‍ കൗണ്‍സില്‍
എഡിറ്റര്‍
Wednesday 27th November 2013 7:20am

risalaകുവൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈറ്റ് കള്‍ചറല്‍ കൗണ്‍സില്‍ നവംബര്‍ 29 വെള്ളിയാഴ്ച മംഗഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി മുന്നൂറ്റി അന്‍പത് പ്രതിഭകള്‍ മാറ്റുരക്കും.

യൂണിറ്റ് സോണ്‍ തലങ്ങളില്‍ നടന്ന ആവേശകരമായ മത്സരങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥികള്‍ നാഷണല്‍ സാഹിത്യോത്സവിനെത്തുന്നത്.

കാലത്ത് 8:30 ന് ആരംഭിച്ച് വൈകു. 8:30 ന് സമാപിക്കും. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും.

Advertisement