എഡിറ്റര്‍
എഡിറ്റര്‍
ഹാജിമാര്‍ക്കൊപ്പം കര്‍മ്മ നിരതരായി ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
എഡിറ്റര്‍
Saturday 2nd September 2017 2:46pm

 

മിന: വിശുദ്ധ ഭൂമിയിലെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ക്ക് സ്വാന്തനമേകുന്നതിനു ആയിരത്തോളം രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാര്‍ മിനയിലെത്തി. ഇരുന്നൂറില്‍ അധികം വരുന്ന ആദ്യസംഘം അറഫദിനത്തിന്റെ രാത്രിതന്നെ വിശുദ്ധഭൂമിയില്‍ കര്‍മ്മരംഗത്തിറങ്ങി.


Dont Miss: ‘കേരളത്തില്‍ ആറുമാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 5000ലേറെ ഹിന്ദുക്കള്‍’; മലബാര്‍ ലഹളയുടെ പേരില്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


അറഫാ സംഗമം കഴിഞ്ഞു മുസ്ദലിഫയിലൂടെ മിനയിലെത്തിയ ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി ജമറകളിലേക്ക് നീങ്ങുമ്പോള്‍ തിക്കിലും തിരക്കിലും പ്രയാസ രഹിതമായി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ഹാജിമാര്‍ക്ക്ഇനി ആര്‍.എസ്.സി വളണ്ടിയര്‍മാരും നാലുനാള്‍ കൂട്ടിനുണ്ടാവും.

രോഗവും ക്ഷീണവും പ്രായാധിക്യവും തളര്‍ത്തിയ ഹാജിമാരെ ടെന്റുകളിലെത്തിക്കുക, ആവശ്യമായ
പരിചരണം നല്‍കുക, നടക്കാന്‍ പ്രയാസപ്പെടുന്നവരെ വീല്‍ ചെയറില്‍ കയശ്ചി സഹായിക്കുക, മെഡിക്കല്‍ സഹായം
ആവശ്യമുള്ളവര്‍ക്ക് ഹോസ്പിശ്ചലുകളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സഹായം ഉറപ്പു വരുത്തുക, കല്ലേറ്
കര്‍മ്മത്തിനു അവരെ സഹായിക്കുക തുടങ്ങിഅല്ലാഹുവിന്റെ ആതിഥ്യം സ്വീകരിച്ച് വിശുദ്ധ ഭൂമിയിലെത്തിയ
തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് എല്ലാ നിലക്കുമുള്ള സഹായം നല്‍കുന്നതിനാണു ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
സദാസജ്ജരായി രംഗത്തുള്ളത്.


You must Read This: ഉറപ്പാക്കിയത് മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യം: ശ്രീരാമകൃഷ്ണനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെയാണ് ഇത്തവണ
രംഗത്തിറക്കിയിട്ടുള്ളത്.

Advertisement