ദുബായ്: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരുടെ വാര്‍ഷിക കുടുംബ സംഗമം (കൂട്ടുകുടുംബം) ആഗസ്റ്റ് 27ന് കോഴിക്കോട്ട് നടക്കും. അവധിക്ക് നാട്ടിലെത്തിയ പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമാണ് പ്രതിനിധികള്‍. പ്രമുഖര്‍ നേതൃത്വം നല്‍കുന്ന പഠന സെഷനുകള്‍, വിനോദ സെഷനുകള്‍ ഉള്‍പെടുത്തി നടത്തുന്ന സംഗമത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സെഷനുകളും മത്സരങ്ങളും നടത്തും.

Ads By Google

എസ്.വൈ.എസ്, എസ്.എസ്.എഫ്, ആര്‍.എസ്.സി നേതാക്കള്‍ നേതൃത്വം നല്‍കും. അവധിക്ക് നാട്ടില്‍ പോകുന്ന പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുക്കുന്നതിന് സോണ്‍ കണ്‍വീനര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് ജന. കണ്‍വീനര്‍ അബ്ദുല്ല വടകര അറിയിച്ചു. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് www.rsconline.org ല്‍ രജിസ്റ്റര്‍ ചെയ്യുകയോ 050 8863093 (യു.എ.ഇ) നമ്പറില്‍ വിളിക്കുകയോ വേണം.