എഡിറ്റര്‍
എഡിറ്റര്‍
‘മലയാളത്തിന്റെ ദേശവും പരദേശവും” സാഹിത്യ സെമിനാര്‍ നവംബര്‍ 9ന്
എഡിറ്റര്‍
Wednesday 6th November 2013 10:13pm

risala33

അബുദാബി : ‘മലയാളത്തിന്റെ ദേശവും പരദേശവും’ എന്ന വിഷയത്തില്‍ ആര്‍ എസ് സീ അബു ദാബി സോണ്‍  സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിളുടനീളം നടത്തുന്ന ‘ശ്രേഷ്ഠം മലയാളം  മാതൃഭാഷാ പഠനകാല’ത്തിന്റെയും നവംബര്‍ 15 നു ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന സോണ്‍  സാഹിത്യോത്സവിന്റെയും  ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 9 ശനി, 7 മണിക്ക്  അബുദാബിയിലെ മദിന സായിദ് ഷോപിംഗ് കോംപ്ലെക്‌സിലെ ലുലു ഫുഡ് കോര്‍ട്ട് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

യു എ യിലെ കലാ സാഹിത്യ മാധ്യമ  രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. കേരള പിറവി ദിനത്തില്‍ ഗള്‍ഫിലെ 500 കേന്ദ്രങ്ങളില്‍  ‘പള്ളികൂടം” നടത്തിയാണ് പഠനകാലം ആരംഭിച്ചത്.

മലയാള ഭാഷയുടെ  അറിവും മഹത്വവും പ്രവാസികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠന കാലം സംഘടിപ്പിച്ചിട്ടുള്ളത്.

Advertisement