കുവൈത്ത്: ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം മാനവീകതക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Ads By Google

ഇസ്രാഈല്‍ ആക്രമണം ലോക മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. പതിറ്റാണ്‍ുകളായി വെടിപ്പാടുകളും ചോരച്ചാലുകളും ഭയന്ന് ജീവിക്കുന്ന ഫലസ്തീനിലെ മനുഷ്യരെ ഇനിയും കൊന്നൊടുക്കരുത്.

ഇസ്രാഈലിന്റെ നരവേട്ടക്കെതിരെ അന്താരാഷട്ര സമൂഹം ഉണരേണ്ടതുണ്ട്. ഇസ്രാഈല്‍ ആക്രമണത്തിനെതിരെ ‘മാനവീകതയെ ഉണര്‍ത്തുന്നു’ എന്ന സന്ദേശത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫില്‍ 50 കേന്ദ്രങ്ങളില്‍ ഈ ആഴ്ച മാനവീക കൂട്ടായ്മ സംഘടിപ്പിക്കും.

സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന കൂട്ടായ്മകളില്‍ സാമൂഹിക, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശമറിയിച്ച് സമൂഹ ചിത്രരചന, കവിതാ രചന, പ്രാര്‍ഥനാ സംഗമം തുടങ്ങിയ പരിപാടികളും സോണ്‍, സെക്്ടര്‍, നാഷണല്‍ ഘടകങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.സി നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.