റിയാദ് :രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സെന്‍ട്രല്‍ സാഹിത്യോത്സവിന്റെ മൂന്നോടിയായി മുര്‍സലാത് സെക്ടര്‍ സാഹിത്യോത്സവ് ഇസ്തിറാഹത്തു ശ്ശദയില്‍ നടന്നു.വിവിധ വിഭാഗങ്ങളിലായി നിരവതി കലാപ്രതിഭകള്‍ സംബന്ധിച്ച മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 8നു സ്വബീര്‍ നജാഹിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ബഷീര്‍ മിസ്ബാഹി, മുനീര്‍ അടിവാരം ,മുജീബ് തുവ്വക്കാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .അഷ്റഫ് സഖാഫി പുന്നത്ത് സ്വാഗതവും എ.പി.എം നഈം കായംകുളം നന്ദിയും പറഞ്ഞു.

മാപ്പിളപ്പാട്ട് ,ദഫ്മുട്ട് ,മദ്ഹ്ഗാനങ്ങള്‍ ,ചിത്രരചന, കളറിംഗ്, ഉപന്യസ രചന,പ്രസംഗം തുടങ്ങി 62 ഇന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം റസാക്ക് വയല്‍ക്കരയുടെ അധ്യക്ഷതയില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ചിഫ് കോഡിനേറ്റര്‍ റാഷിദ് ഖാസ്മി ഉദ്ഘാടനം ചെയ്തു.

RSC ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ജാബിറലി പത്തനാപുരം സന്ദേശ പ്രഭാഷണം നടത്തി.നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് കുട്ടി സഖാഫി, ഷുക്കൂര്‍ ചെട്ടിപടി, കബീര്‍ ചേളാരി, ഷിബു ഉസ്മാന്‍, ഹര്‍ശിദ് ചെമ്മിയില്‍, മുഹമ്മദലി പെരിന്തല്‍മണ്ണ,നവാസ് ഓച്ചിറ,അന്‍സാര്‍, സൈദ് കരിപ്പൂര്‍, ഉമര്‍ അലി കോട്ടക്കല്‍,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു.ഷാഫി തെന്നല സ്വാഗതവും ഇബ്രാഹിം ഹിമമി നന്ദിയും പറഞ്ഞു. മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും നടന്നു.
റിപ്പോര്‍ട്ട് ;ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ