എഡിറ്റര്‍
എഡിറ്റര്‍
രിസാല ആയിരാം ലക്കം പ്രകാശനം ചെയ്തു
എഡിറ്റര്‍
Monday 3rd September 2012 3:07pm

മസ്‌കറ്റ്: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കുകീഴില്‍ പ്രസിദ്ധീകരിക്കുന്ന രിസാല വാരികയുടെ ആയിരാമത്തെ ലക്കം പ്രത്യേക പതിപ്പ് റൂവി പാര്‍ക്ക് വേ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി എന്‍.എം സാദിഖ് സഖാഫി പെരിന്താറ്റിരി ഐ.സി.എഫ് മസ്‌കറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനുനല്‍കി പ്രകാശനം ചെയ്തു.

‘ആയിരം രിസാലകള്‍ അനേകായിരം വായനകള്‍’ എന്ന ശീര്‍ഷകത്തില്‍ വിവിധ മേഖലകളിലെ പ്രമുഖരുടെ വിലയിരുത്തലുകള്‍ ഉള്‍പെടെ മുന്നൂറോളം പേജുകള്‍ അടങ്ങിയതാണ് പ്രത്യേക പതിപ്പ്. രിസാല ഗള്‍ഫ് നാടുകളില്‍ ‘പ്രവാസി രിസാല’ എന്ന പേരില്‍ പ്രത്യേകം മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള പ്രസിദ്ധീകരണമായി മാറാന്‍ പ്രവാസി രിസാലക്ക് കഴിഞ്ഞിട്ടുണ്ട്. പ്രകാശന ചടങ്ങില്‍ ഒമാനിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതാക്കള്‍ സംബന്ധിച്ചു.

Advertisement