എഡിറ്റര്‍
എഡിറ്റര്‍
റിപ്പര്‍ ജയാനന്ദന്റെ കാവല്‍ ശക്തമാക്കണമെന്ന് ആഭ്യന്തരവകുപ്പ്
എഡിറ്റര്‍
Wednesday 20th November 2013 1:42pm

ripper-jayanandhan

തിരുവനന്തപുരം: റിപ്പര്‍ ജയാനന്ദന്റെ കാവല്‍ ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.

ജയാനന്ദനെ കോടതിയില്‍ കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും സായുധ പോലീസിന്റെ കാവല്‍ ഉണ്ടാകണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.

ഇനി ബസില്‍ യാത്രകള്‍ പാടില്ല. യാത്രകള്‍ പൊലീസ് വാഹനത്തില്‍ മാത്രമായിരിക്കണം. നേരത്തെ രണ്ടു തവണ ജയില്‍ ചാടിയ റിപ്പര്‍ ജയാനന്ദനെ കോടതിയില്‍ എത്തിക്കുന്നതു ബസിലാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടിയ ജയാനന്ദന്‍ കഴിഞ്ഞ സെപ്തംബറില്‍ തൃശൂര്‍ പുതുക്കാട് നിന്നാണ് വീണ്ടും പിടിയിലായത്. കൊലക്കേസിലും നിരവധി മോഷണക്കേസിലും പ്രതിയാണ് ജയാനന്ദന്‍.

Advertisement