Categories

റിയാദില്‍ മലയാളിക്ക് നേരെ റിപ്പര്‍ മോഡല്‍ ആക്രമണം

attack1

 പോക്കറ്റില്‍ നിന്ന് പഴ്‌സ് എടുക്കാനുളള ശ്രമം ലൈജു തടഞ്ഞതോടെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തലക്ക് അടിച്ച് ബോധം കെടുത്തുകയായിരുന്നു.

റിയാദ്: റിയാദില്‍ മലയാളിക്ക് നേരെ റിപ്പര്‍ മോഡല്‍ ആക്രമണം. കൊല്ലം ഓച്ചിറ സ്വദേശി ലൈജു (40) വിന് നേരെയാണ് രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. തലക്ക് അടിച്ച് ബോധം കെടുത്തി ഇദ്ദേഹത്തിന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു.

17,800 റിയാല്‍, സ്മാര്‍ട് ഫോണ്‍, എ.ടി.എം. കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നഷ്ടമായിട്ടുണ്ട്.

മൈസി ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിക്ക് പിറകില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സെയില്‍സ്മാനായ ലൈജു ഓടിക്കുന്ന വാന്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആക്രണം നടന്നത്.

പോക്കറ്റില്‍ നിന്ന് പഴ്‌സ് എടുക്കാനുളള ശ്രമം ലൈജു തടഞ്ഞതോടെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തലക്ക് അടിച്ച് ബോധം കെടുത്തുകയായിരുന്നു.

ശേഷം പോക്കറ്റിലുണ്ടായിരുന്ന പണവും ഫോണും വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സെയില്‍സ് കളക്ഷനടക്കം കവര്‍ന്ന സംഘം രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

Tagged with: