ലണ്ടന്‍: പോലീസ് വെടിവെയ്പില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് നോര്‍ത്ത് ലണ്ടനിലെ ടോട്ടന്‍ഹാമില്‍ സംഘര്‍ഷം. പോലീസിന്റെ വെടിവെയ്പില്‍ 29 കാരനായ യുവാവ് കൊല്ലപ്പെട്ടതില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ അക്രമം അഴിച്ചുവിട്ടത്.

കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവെയ്പില്‍ യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ മാര്‍ച്ച് പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് കലാപത്തിന് കാരണമായത്. പോലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടങ്ങളും കാറും ഒരു ഡബിള്‍ ഡക്കര്‍ ബസും ജനങ്ങള്‍ അഗ്നിക്കിരയാക്കി.

ടോട്ടന്‍ഹാമില്‍ വലിയൊരു വിഭാഗം ജനങ്ങളും ദരിദ്രരാണ്. ജനങ്ങള്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഇവിടം വംശീയ ആക്രമണങ്ങളും പോലീസ് വിരുദ്ധ വികാരവും നിലനില്‍ക്കുന്ന മേഖലയാണ്. നേരത്തെ ക്രമസമാധാനലംഘനത്തിന് കേസെടുത്ത ഒരു പോലീസ് ഓഫീസറെ പ്രദേശവാസികള്‍ കുത്തിക്കൊന്നിരുന്നു.