ലണ്ടന്‍: ലണ്ടനില്‍ കലാപം തുടര്‍ന്നുകൊണ്ടിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍ തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ കലാപം ബിര്‍മിങ്ഹാം ഉള്‍പ്പടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതിനെത്തുടര്‍ന്നാണ് നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍ തുടരുന്നത്.

കലാപം കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരുടീമുകളും ഹോട്ടല്‍മുറികളില്‍ കഴിയുകയാണ്. ലണ്ടനിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് തങ്ങളുടെ ആശങ്ക ഇംഗ്ലണ്ട് താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

കഴിഞ്ഞ ശനിയാഴ്ച ലണ്ടനില്‍ നടന്ന പോലീസ് വെടിവെയ്പില്‍ 29 കാരനായ യുവാവ് മരണപ്പെട്ടിരുന്നു. സംഭവത്തില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പ്രകടനം പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് കലാപത്തിന് കാരണമായത്.