എഡിറ്റര്‍
എഡിറ്റര്‍
തായ്‌ലന്‍ഡ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വ്യാപിക്കുന്നു
എഡിറ്റര്‍
Thursday 16th January 2014 11:00pm

thailand-riot

ബാങ്കോക്: തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ വ്യാപിക്കുന്നു. പ്രക്ഷോപകാരികള്‍ തലസ്ഥാനനഗരിയില്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി.

പ്രധാനമന്ത്രി യിങ്ഗ്‌ളക് ഷിനാവത്ര രാജിവെക്കണമെന്നാണ് പ്രക്ഷോപകാരികളുടെ മുഖ്യ ആവശ്യം. രാജ്യത്ത്  അടുത്തമാസം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

പ്രക്ഷോപകാരികള്‍ ബാങ്കോക്കിലെ പ്രധാന റോഡുകള്‍ കൈയടക്കിയിട്ടുണ്ട്. നാലാം ദിവസമായി തുടരുന്ന പ്രക്ഷോപം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് സൂചന.

അടുത്തമാസം തിരഞ്ഞെടുപ്പ് നടന്നാല്‍ അധികാരം പിടിച്ചുനിര്‍ത്താന്‍ ഷിനാവത്ര രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് പ്രക്ഷോപകാരികള്‍ പറഞ്ഞു.

ജനകീയമായ നയങ്ങളുടെ പിന്‍ബലത്തില്‍ രാജ്യത്തെ ദരിദ്രവിഭാഗങ്ങളുടെ മികച്ച പിന്തുണ നേടാന്‍ പ്രക്ഷോപകാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

തലസ്ഥാനനഗരിയിലെ റവന്യൂ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊതുകാര്യ വകുപ്പ് ഓഫിസുകള്‍ എന്നിവയടക്കമുള്ളവ ഉപരോധിക്കാനാണ് പ്രക്ഷോഭകാരികളുടെ നേതാവ് സുതപ് തഗ്സ്സുബന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Advertisement