ജുബ: സുഡാനില്‍ രണ്ടുദിവസത്തെ സംഘര്‍ഷത്തിനിടയില്‍ മരിച്ചവരുടെ എണ്ണം 70 കടന്നു. സര്‍ക്കാര്‍ വിരുദ്ധ വിഭാഗങ്ങളും സുഡാന്‍ സൈന്യവും തമ്മിലാണ് തെക്കന്‍ പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

മയോമിലുണ്ടായ സംഘട്ടത്തില്‍ 30 സൈനികരും 11 വിമതരും മരിച്ചതായി സൗത്ത് സുഡാന്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ഫിലിപ്പ് ആഗര്‍ അറിയിച്ചു. നൂറുകണക്കിന് ആയുധധാരികളായ വിമതഗ്രൂപ്പ് അംഗങ്ങളാണ് സൈന്യത്തിനെതിരെ പലയിടത്തും ഏറ്റുമുട്ടുന്നത്.

നിരവധി ആയുധങ്ങളും വാഹനങ്ങളും സൈന്യം പിടിച്ചെടുത്തതായി സൈനിക വക്താവ് പറഞ്ഞു. വടക്കന്‍ സുഡാനിലും സംഘര്‍ഷം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര ഇസ്‌ലാമിക് ഗ്രൂപ്പുകളും സൈന്യവും തമ്മിലുള്ള സംഘര്‍ഷം നിത്യസംഭവമായ സുഡാനില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുതിയ സംഭവങ്ങള്‍ക്ക് തുടക്കമായത്.