കെയ്‌റോ: ഈജ്പ്തില്‍ ക്രിസ്ത്യന്‍ പ്രക്ഷാഭകരും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായും 150ഓളം പേര്‍ക്ക് പരിക്കേറ്റതായും ഈജിപ്തിന്റെ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. തലസ്ഥാനമായ കെയ്‌റോയിലെ താഹിര്‍ ചത്വരത്തിന് സമീപമാണ് സംഘര്‍ഷമുണ്ടായത്

മരിച്ചവരില്‍ മൂന്ന് സൈനികരും ഉള്‍പ്പെടുന്നു.

കെയ്‌റോയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ അക്രമണവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്്. കഴിഞ്ഞ ആഴ്ചയാണ് അസ്‌വാന്‍ പ്രവിശ്യയിലെ ക്രൈസ്തവ ദേവാലയത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. പ്രക്ഷോഭത്തെ തുടര്‍ന്ന് കൈറോയില്‍ നിരോധനാഞ്ജ പുറപ്പെടുവിച്ചിട്ടുണ്ട്.