ബ്രസീലിയ: വടക്കന്‍ ബ്രസീലിലെ ജയിലിലുണ്ടായ ഏറ്റുമുട്ടലില്‍ 18 തടവുകാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്ക്- കിഴക്കന്‍ മേഖലയായ മര്‍നാഹോയിലാണ് സംഭവമുണ്ടായത്. ജയിലില്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യമാണ് കലാപത്തിലേക്ക് നയിച്ചത്. ജയിലില്‍ 2,000 തടവുകാരുണ്ടായിരുന്നു.

തിങ്കളാഴ്ചയാണ് കലാപം തുടങ്ങിയത്. അന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് തടവുകാരുടെ മൃതദേഹം ലഭിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയില്‍ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹം ലഭിച്ചത്. അധികൃതര്‍ അറിയിച്ചു. കലാപത്തിനിടെ അഞ്ച് ജീവനക്കാരെ തടവുകാര്‍ ബന്ദികളാക്കി. ഒരു ജയില്‍ വാര്‍ഡന് വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.