പെയ്‌സിന്റെ നേട്ടം രാജ്യത്തെ ടെന്നീസിനും വലിയ ഉണര്‍വ്വാണ് നല്‍കിയത്. നിരവധി വനിതാ, പുരുഷ താരങ്ങള്‍ ഉയര്‍ന്നു വന്നു. അവരൊക്കെ അന്താരാഷ്ട്ര തലത്തില്‍ ടെന്നീസ് റാക്കറ്റിനാല്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തി. ഇന്ത്യക്കാരന് ഏറെക്കുറെ അന്യമായിരുന്ന ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളില്‍ നമ്മുടെ താരങ്ങളും വെന്നിക്കൊടി പാറിച്ചു തുടങ്ങി. ഡേവിസ് കപ്പില്‍ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം ലോക ഗ്രൂപ്പിലേക്ക് മുന്നേറാന്‍ നമുക്കും സാധിച്ചു. റാങ്കിങ്ങില്‍ പല വിഭാഗങ്ങളിലായി ഇന്ത്യക്കാരുടെ പേരുകളും മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി.


spc ftr

vibish|റിയോ ടോക്ക്‌സ്‌: വിബീഷ് വിക്രം|മെഡലിലേക്ക് പെയ്‌സിന്റെ എയ്‌സ്

leesmallറ്റ്‌ലാന്റിയിലെ ടെന്നീസ് കോര്‍ട്ടില്‍ നിന്നുള്ള അപ്രതീക്ഷിത വെങ്കല മെഡല്‍ ഇന്ത്യന്‍ കായിക ചരിത്രത്തിന് സമ്മാനിച്ചത് ഒരു പുത്തന്‍ ഉണര്‍വ്വാണ്. ഒരു ചടങ്ങ് പോലെ, നാല് വര്‍ഷം കൂടുമ്പോ പ്രാതിനിധ്യം ഉറപ്പാക്കി വെറും കയ്യോടെ മടങ്ങി വരുന്ന പതിവിനായിരുന്നു ലിയാണ്ടര്‍ പെയ്‌സ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരം അവസാനം കുറിച്ചത്.  കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്തതാണാ കാഴ്ച. നാലര പതിറ്റാണ്ടിന്റെ ദീര്‍ഘമായ ഇടവേളക്ക് ശേഷം ലോക കായിക വേദിയില്‍ ഒരിന്ത്യന്‍ താരം മെഡലണിഞ്ഞ് പോഡിയത്തില്‍ സന്തോഷം അടക്കാനാവാതെ വിതുമ്പി നില്‍ക്കുന്ന ദൃശ്യം. പെയ്‌സ് സമ്മാനിച്ചത് സമാനതകളില്ലാത്ത നേട്ടമായിരുന്നു.  കായിക രംഗത്തിനെ മൊത്തത്തില്‍ വളരെ ആഴത്തില്‍ സ്വാധീനിച്ചു അത്. പിന്നീടിങ്ങോട്ടുള്ള ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്‌സിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ അത് വ്യക്തമാവും. ഒരു തുടക്കം കിട്ടാത്തതിന്റെ പ്രശ്‌നമായിരുന്നു ഇന്ത്യക്കെന്ന് വേണമെങ്കില്‍ വിലയിരുത്താം. പിന്നീടങ്ങോട്ട് ഓരോ ഒളിമ്പിക്‌സ് കഴിയും തോറും ഇന്ത്യയുടെ പ്രകടനങ്ങള്‍ ഏറെ മെച്ചപ്പെട്ടു വന്നു.

പെയ്‌സിന്റെ നേട്ടം രാജ്യത്തെ ടെന്നീസിനും വലിയ ഉണര്‍വ്വാണ് നല്‍കിയത്. നിരവധി വനിതാ, പുരുഷ താരങ്ങള്‍ ഉയര്‍ന്നു വന്നു. അവരൊക്കെ അന്താരാഷ്ട്ര തലത്തില്‍ ടെന്നീസ് റാക്കറ്റിനാല്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തി. അത് വരെ ഇന്ത്യക്കാരന് ഏറെക്കുറെ അന്യമായിരുന്ന ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളില്‍ നമ്മുടെ താരങ്ങളും വെന്നിക്കൊടി പാറിച്ചു തുടങ്ങി. ഡേവിസ് കപ്പില്‍ പാശ്ചാത്യ ശക്തികള്‍ക്കൊപ്പം ലോക ഗ്രൂപ്പിലേക്ക് മുേേന്നറാന്‍ നമുക്കും സാധിച്ചു. റാങ്കിങ്ങില്‍ പല വിഭാഗങ്ങളിലായി ഇന്ത്യക്കാരുടെ പേരുകളും മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങി. ഇതിനിടയ്ക്ക് ഒളിമ്പികിസുകളും നിരവധി കഴിഞ്ഞു പോയി. പക്ഷെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷ്യം രാജ്യത്തിന് ആദ്യ വ്യക്തിഗതമെഡല്‍ സമ്മാനിച്ച ടെന്നീസ് കോര്‍ട്ടില്‍ നിന്ന് മാത്രം വീരഗാഥകളൊന്നും പിന്നീട് ഉയര്‍ന്നു കേട്ടില്ല.

ജംബോ ടീമിലെ മെഡല്‍ കോംബോ

paes boppanna saniya

പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പുറത്തെടുത്താല്‍ ടെന്നീസ് കോര്‍ട്ടിലെ മെഡല്‍ ദാരിദ്യത്തിന് ഇന്ത്യയ്ക്ക് ഇത്തവണ അവസാനം കുറിക്കാം. ഈയിനത്തില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് ചില്ലറക്കാരല്ല. ഏഴാമത്തെ ഒളിമ്പിക്‌സ് എന്ന ചരിത്ര നേട്ടവുമായി റാക്കറ്റേന്തുന്ന ലിയാണ്ടര്‍ പെയ്‌സ്, ഡബ്ബിള്‍സിലെ ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള രോഹന്‍ ബൊപ്പണ്ണ, വനിതാ ഡബ്ബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായ സാനിയ മിര്‍സ.

ചരിത്രത്തിലെ ഏറ്റവും വലിയ നിരയുമാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീം ഇത്തവണ റിയോയിലേക്ക് .യാത്ര തിരിക്കുന്നത്. പതിനഞ്ചോളം ഇനങ്ങളിലായി മത്സരിക്കാനിറങ്ങുന്നത് നൂറിലധികം താരങ്ങള്‍. വലിയ സംഘത്തെ അയക്കുമ്പോള്‍ പ്രതീക്ഷകളും വര്‍ദ്ധിക്കുക സ്വാഭാവികം. ലണ്ടന്‍ ഒളിമ്പിക്‌സിലെ ആറ് മെഡലുകളെന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ നേട്ടം ഇത്തവണ മറികടക്കാനാവുമൊന്നാണ് താരങ്ങള്‍ക്കും അധികൃതര്‍ക്കുമൊപ്പം രാജ്യത്തെ കായിക പ്രേമികളും ആഗ്രഹിക്കുന്നത്. പക്ഷെ യാഥാര്‍ത്ഥ്യ ബോധത്തോടെ മെഡല്‍ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ വലിയ സംഘത്തില്‍ നിന്നും വലുതൊന്നും പ്രതീക്ഷിക്കാതിരിക്കുതാണ് നല്ലതെന്ന് കാണാം.

ഷൂട്ടിങ്ങും ബോക്‌സിംങും ഗുസ്തിയുമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ പ്രതീക്ഷകള്‍. ഇതിനൊടൊപ്പം പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പുറത്തെടുത്താല്‍ ടെന്നീസ് കോര്‍ട്ടിലെ മെഡല്‍ ദാരിദ്യത്തിന് ഇന്ത്യയ്ക്ക് ഇത്തവണ അവസാനം കുറിക്കാം. ഈയിനത്തില്‍ ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നത് ചില്ലറക്കാരല്ല. ഏഴാമത്തെ ഒളിമ്പിക്‌സ് എന്ന ചരിത്ര നേട്ടവുമായി റാക്കറ്റേന്തുന്ന ലിയാണ്ടര്‍ പെയ്‌സ്, ഡബ്ബിള്‍സിലെ ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള രോഹന്‍ ബൊപ്പണ്ണ, വനിതാ ഡബ്ബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറായ സാനിയ മിര്‍സ.

 

മൂന്ന് പേരും ലോക ടെന്നീസില്‍ നേട്ടങ്ങളാല്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തിയവര്‍. അനുഭവ സമ്പന്നര്‍. ഗ്രാന്‍സ്ലാം കിരീടവിജയങ്ങള്‍ സ്വന്തം പേരിലുള്ളര്‍. റാങ്കിങ്ങില്‍ മുന്‍നിരയില്‍ ഇടം പിടിച്ചവര്‍. റാങ്കിങ്ങിനൊത്ത മികവും ദീര്‍ഘകാലത്തെ അനുഭവ സമ്പത്തും കളത്തില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ഒന്നല്ല രണ്ട് മെഡലുകള്‍ റിയോയിലെ ടെന്നീസ് കോര്‍ട്ടില്‍ നിന്ന്് ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം. പുരുഷ വനിതാ ഡബ്ബിള്‍സുകള്‍, മിക്‌സഡ് ഡബ്ബിള്‍സ് എന്നിങ്ങനെ മൂന്നിനങ്ങളിലാണ് റിയോയില്‍ ഇന്ത്യന്‍ ടെന്നീസ് ടീം മത്സരിക്കാനിറങ്ങുത്. ഇതില്‍ മികസ്സഡ് ഡബ്ബിള്‍സിലും പുരുഷ ഡബ്ബിള്‍സിലുമാണ് ഇന്ത്യക്ക് ഏറെ മെഡല്‍ സാധ്യതയുള്ളത്.

അടുത്ത പേജില്‍ തുടരുന്നു