Categories

റിങ് മാസ്റ്ററില്‍ ദിലീപിന് കൂട്ട് 3 നായകള്‍

dileep-with-dogs

റിങ്ങ് മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ ദിലീപിന് നല്ല കൂട്ടുകാരെയാണ് കിട്ടിയിരിക്കുന്നത് ദിലീപ് ഏറെ ഇഷ്ടപ്പെടുന്ന ഒരുപറ്റം നായകളോടൊപ്പമാണ് ദിലീപ് മിക്ക സമയവും.

ബോളിവുഡിലെ പ്രമുഖ ആനിമല്‍ ട്രെയിനറായ ശങ്കറാണ് സിനിമക്കായി നായകളെ പരിശീലിപ്പിക്കുന്നത്.

നായകളെ പരിശീലിപ്പിക്കുന്ന പ്രിന്‍സ് എന്ന ചെറുപ്പക്കാരനായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ടോബി, ലിസ, ഡയാന എന്നീ മൂന്നു നായകളാണ് ദിലീപിനൊപ്പം ചിത്രത്തില്‍ ഉടനീളം ഉള്ളത്.

റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ട് പിരിഞ്ഞതിന് ശേഷം  റാഫി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് റിങ്ങ് മാസ്റ്റര്‍.

മനുഷ്യര്‍ക്കൊപ്പം തന്നെ ഭൂമിയില്‍ ജീവിക്കാന്‍ മൃഗങ്ങള്‍ക്കും അവകാശമുണ്ടെന്നു വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

ചെറിയ പഗ് ഉള്‍പ്പെടെ 18 നായകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൃഗങ്ങളുണ്ടെങ്കിലും സര്‍ക്കസിനെ അടിസ്ഥാനമാക്കിയല്ല കഥയെന്ന് സംവിധായകന്‍ റാഫി  പറയുന്നു.

സി.ഐ.ഡി മൂസയായിരുന്നു നായയ്ക്ക് പ്രധാന റോളുള്ള ദിലീപിന്റെ ഒരു ചിത്രം. അര്‍ജുന്‍ എന്ന നായയായിരുന്നു അതിലെ താരം. നീണ്ട ഇടവേളക്കു ശേഷമാണ് മൃഗങ്ങള്‍  പ്രധാന കഥാപാത്രങ്ങളാകുന്ന മറ്റൊരു ദിലീപ് ചിത്രം അണിയറിയില്‍ ഒരുങ്ങുന്നത്.

Tagged with: