എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസ് ; ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു
എഡിറ്റര്‍
Thursday 27th July 2017 10:28am

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ചോദ്യം ചെയ്തു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്.

നടി ആക്രമിക്കപ്പെട്ട വിവരം റിമി ടോമി എങ്ങനെ അറിഞ്ഞുവെന്ന് അന്വേഷണ സംഘം ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മറുപടികളില്‍ പൊരുത്തക്കേട് ഉളളതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം.


Dont Miss വീട്ടുകാര്‍ക്ക് മുന്‍പില്‍ വെച്ച് 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പഞ്ചായത്ത് നിര്‍ദേശം; 20 പേര്‍ അറസ്റ്റില്‍


നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് റിമി ടോമി. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നു.

Advertisement