എഡിറ്റര്‍
എഡിറ്റര്‍
ദിലീപുമായി ഒരു ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുമില്ല; ആക്രമിക്കപ്പെട്ട നടിയുമായി ഒരു പ്രശ്‌നങ്ങളുമില്ലെന്നും റിമി ടോമി
എഡിറ്റര്‍
Thursday 27th July 2017 10:51am

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വിശദീകരണവുമായി ഗായിക റിമി ടോമി. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ലെന്നും ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി പറഞ്ഞു.

ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് അത് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല.


Dont Miss നടി ആക്രമിക്കപ്പെട്ട കേസ് ; ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു


നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യമാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കും മെസേജ് അയച്ചു.

താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. പിന്നീട് വിഷയത്തില്‍ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.

2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.

അതേസമയം റിമിക്കു കേസുമായി ഒരു ബന്ധവും ഇല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ആരായുന്നതു മാത്രമാണെന്നും പൊലീസ് അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്.

നടി ആക്രമിക്കപ്പെട്ട വിവരം റിമി ടോമി എങ്ങനെ അറിഞ്ഞുവെന്ന് അന്വേഷണ സംഘം ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement