മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന ചിത്രം കണ്ടിട്ടില്ലേ. ചിത്രത്തില്‍ അക്കോസേട്ടൂ എന്ന് വിളിക്കുന്ന കൊച്ചു പയ്യനെ ഓര്‍മ്മയില്ലേ, ഉണ്ണിയപ്പം പോലുള്ള മൊട്ടത്തയലുമായി മോഹന്‍ലാലിനു പിന്നാലെ നടക്കുന്ന  റിംപോച്ചെയെ. ആളിപ്പോള്‍ മാറിപ്പോയി. മൊട്ടത്തലയും മാറി.

മാസങ്ങള്‍ക്കു മുമ്പ് നേപ്പാളിലെ ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ റിംപോച്ചെയെ കണ്ടത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലൂടെ റിംപോച്ചെ വീണ്ടും തിരിച്ചെത്തുകയാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയെന്ന ചിത്രത്തിലെ നായകന്‍ സിദ്ധാര്‍ത്ഥ് റാമാണ്.

Subscribe Us:

1992ല്‍ പുറത്തിറങ്ങിയ സംഗീത ശിവന്റെ യോദ്ധയില്‍ സിദ്ധാര്‍ത്ഥ ചെയ്ത കഥാപാത്രം മലയാളികളുടെ മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. അതുകൊണ്ടുതന്നെ ഒരുപതിറ്റാണ്ടിപ്പുറം സിദ്ധാര്‍ത്ഥ് വീണ്ടുമെത്തുമ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാണുന്നത്.

Malayalam news

Kerala news in English