റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ശീതകാല കുടുംബ സംഗമം സംഘടിപ്പിച്ചു. തുമാമ മരുഭൂമിയില്‍ തമ്പ് കെട്ടിയാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഉച്ചകഴിഞ്ഞ് തുടങ്ങിയ പരിപാടികള്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളിലും മണലിലൂടെയുള്ള സ്‌കൂട്ടര്‍ റൈഡിങ്ങിലും കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്തു.

പ്രവാസി വ്യവസായി മജീദ് ചിങ്ങോലി പരിപാടി ഉദ്ഘാടനം ചെയ്തു. റിംഫ് പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. വിവിധ നേട്ടങ്ങള്‍ക്കര്‍ഹരായ റിംഫ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ലോക കേരള സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അശ്‌റഫ് വേങ്ങാട്, ഫോട്ടോ ജേര്‍ണലിസത്തിന് ഇന്ത്യന്‍ അംബാസഡറുടെ പ്രശംസ ലഭിച്ച ജലീല്‍ ആലപ്പുഴ, നവയുഗം സാഹിത്യ പുരസ്?കാര ജേതാവ് നജിം കൊച്ചുകലുങ്ക് എന്നിവര്‍ക്കുള്ള പ്രശംസാ ഫലകങ്ങള്‍ ഉബൈദ് എടവണ്ണ, റഷീദ് ഖാസിമി, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ സമ്മാനിച്ചു.

Subscribe Us:

ബഹ്‌റൈനില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഗോപിയോ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ അവാര്‍ഡ് സ്വീകരിച്ച മജീദ് ചിങ്ങോലിക്കുള്ള പ്രശംസാ ഫലകം നൗഷാദ് കോര്‍മത്ത് കൈമാറി. ബഷീര്‍ പാങ്ങോട്, അക്ബര്‍ വേങ്ങാട്ട്, വി.ജെ നസ്റുദ്ദീന്‍, ഷെഫീക് കിനാലൂര്‍, സുലൈമാന്‍ ഊരകം, നൗഫല്‍ പാലക്കാടന്‍, മൈമൂന അബ്ബാസ്, പി. ഷംസുദ്ദീന്‍, മുജീബ്, നാദിര്‍ഷ, ജയന്‍ കൊടുങ്ങല്ലൂര്‍, സലിം പള്ളിയില്‍, സി.വി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ കെ.സി.എം അബ്ദുല്ല നന്ദിയും പറഞ്ഞു. ബഷീര്‍ പാങ്ങോട്, റഷീദ് ഖാസ്മി എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. വിവിധ കലാകായികപരിപാടികള്‍ നടനനു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.