മലപ്പുറം: തിരൂര്‍ സബ് ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താനൂര്‍ സ്വദേശി യഹിയ (40) ആണ് വെളളിയാഴ്ച പുലര്‍ച്ചെ രണ്ടിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

Ads By Google

ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ പീഡനത്തെ തുടര്‍ന്നാണ് യഹിയ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അടിപിടിക്കേസില്‍ റിമാന്‍ഡ് ചെയ്ത യഹിയ കഴിഞ്ഞമാസം 28 നാണ് തിരൂര്‍ സബ് ജയിലില്‍ എത്തിയത്.

ജയിലില്‍ യഹിയ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും ഇതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.