Categories

റിമ രാഷ്ട്രീയത്തിലേക്കില്ല

rima

ലളിതമായ വിവാഹച്ചടങ്ങ് നടത്തി ആ തുക കൂടി സന്നദ്ധസംഘടനക്ക് നല്‍കി വെള്ളിത്തിരയില്‍ തങ്ങളുടേതായ നിലപാട് തെളിയിച്ചവരാണ് റിമ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റിമ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ആ റിപ്പോര്‍ട്ട് തെറ്റാണെന്നും തനിക്കിപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് റിമ.

പി രാജീവ് എം.പിയുമായി റിമക്കും ആഷിഖിനും ഉള്ള സൗഹൃദമാണ് ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

നവംബര്‍ 10ന് രജിസ്റ്റര്‍ വിവാഹിതരായ ഇരുവരും 10ലക്ഷത്തോളം രൂപ കാന്‍സര്‍ രോഗികളുടെ ക്ഷേമപ്രവര്‍ത്തനത്തിന് നല്‍കിയിരുന്നു.

ഇരുചടങ്ങുകളിലും രാജീവ് പങ്കെടുത്തിരുന്നു. സിനിമയില്‍ പ്രശസ്തനാകുന്നതിന് മുന്വ് ആഷിഖ് ക്യാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.