എഡിറ്റര്‍
എഡിറ്റര്‍
മിലിയിലൂടെ വ്യത്യസ്ത വേഷവുമായി റിമ കല്ലിങ്കല്‍
എഡിറ്റര്‍
Friday 11th January 2013 12:38pm

വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തരക്കേടില്ലാത്ത ഒരു സ്ഥാനം നേടിയെടുക്കാനായ താരമാണ് റിമാ കല്ലിങ്കല്‍. മോഡേന്‍ വേഷവും നാടന്‍ വേഷവും ഒരേസമയം കൈകാര്യം ചെയ്യുന്നതിലും റിമ വിജയിച്ചിട്ടുണ്ട്.

Ads By Google

22 ഫീമെയില്‍ കോട്ടയത്തിലെ പ്രതികാരദുര്‍ഗ്ഗയായ ടെസ കെ. എബ്രാഹമിന് ജീവന്‍ നല്കിയ റീമയുടെ അടുത്ത റോള്‍ അപകര്‍ഷതകബോധമുള്ള ഒരു പെണ്‍കുട്ടിയുടേതായിരിക്കും.

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘മിലി’ എന്ന പുതിയ ചിത്രത്തിലൂടെ റിമ ഈ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സ്വന്തം രൂപഭാവങ്ങളില്‍ ഏറെ അപകര്‍ഷതാബോധമുള്ള മിലി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ അപകര്‍ഷതാബോധത്തിന്റെ കൂടു തകര്‍ത്ത് മിലി സ്വതന്ത്രയാകുന്നതാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്.

ട്രാഫിക്ക്, സീനിയേഴ്‌സ്, കാസനോവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണനാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം വി.കെ.പി. ‘മിലി’യുടെ ജോലികള്‍ ആരംഭിക്കും.

ചിത്രം താന്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പ്രേക്ഷക പ്രശംസ നേടിത്തരുന്ന ഒരു കഥാപാത്രമാവും മിലിയിലേതെന്നും റിമ പറയുന്നു.

Advertisement