Categories

സിറ്റി ഓഫ് ഗോഡില്‍ റീമയുടെ പുതിയമുഖം

ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കമിട്ട്, പിന്നീട് നീലത്താമര, ഹാപ്പി ഹസ്ബന്‍്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് റിമ കല്ലിങ്കല്‍.

ഈ ചിത്രങ്ങളി ലെ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡില്‍ റിമ അവതരിപ്പിക്കുന്നത്. യുവാന്‍ യുവതി എന്ന തമിഴ് ചിത്രവും റിമ പൂര്‍ത്തിയാക്കി കഴിഞ്ഞു.

റിമയുടെ സിനിമാ വിശേഷങ്ങളിലൂടെ

സിറ്റി ഓഫ് ഗോഡില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശ്വേതമേനോന്‍, പാര്‍വ്വതി എന്നിവര്‍ക്കൊപ്പം പ്രധാന്യമുള്ള മറ്റൊരു കഥാപാത്രത്തെയാണ് റീമ അവതരിപ്പിക്കുന്നത്. ഏന്താണ് ചിത്രത്തിലെ നിങ്ങളുടെ റോള്‍?.

വ്യത്യസ്ത
മായ റിമയെയായിരിക്കും നിങ്ങള്‍ സിറ്റി ഓഫ് ഗോഡില്‍ കാണുക. മനസില്‍ വലിയൊരു ദുഃഖം ഒളിപ്പിച്ച് ചിരിച്ചു വല്ലപ്പോഴും മാത്രം സന്തോഷിക്കുന്ന സ്ത്രീയാണ് സിറ്റി ഓഫ് ഗോഡിലേത്.

ഇത് വളരെ ശക്തമായ കഥാപാത്രമാണ്. അത് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ആ കഥാപാത്രത്തിന് നേരെ വിപരീതമായി ഏപ്പോഴും സംസാരിക്കുന്ന സ്വഭാവമാണ് എന്റേത്.

വളരെയധികം മാനസിക പീഡനങ്ങളിലൂടെയാണ് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കടന്നുപോകുന്നത്. ചില പ്രധാന കോമഡി സീനുകളുണ്ട് ഈ ചിത്രത്തില്‍. ഹാന്‍ഡ് ക്യാമറയില്‍ ചിത്രീകരിച്ച ഈ സീനുകള്‍ അതിശയകരമായി തോന്നും.

ടി.വി ചന്ദ്രന്റെ കോമഡി ചിത്രം ശങ്കരനും മോഹനനും എന്ന ചിത്രത്തില്‍ നിങ്ങളുടെ റോള്‍ എന്താണ്?.

shankranunm mohanumകരിയറില്‍ നേട്ടങ്ങളുണ്ടാക്കാനാവാത്തതില്‍ നിരാശയായിരിക്കുന്ന ഒരു സിനിമാ നടിയെയാണ് ഞാനവതരിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലും മോശമായ അനുഭവങ്ങളുള്ള ഇവര്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പ്പെട്ട് കഴിയുകയാണ്.

ഭരതിനോടൊപ്പമുള്ള യുവാന്‍ യുവതി എന്ന തമിഴ് ചിത്രത്തെക്കുറിച്ച്.

എല്ലാ കോമേഷ്യല്‍ ഘടകങ്ങളുമുള്ള ചിത്രമാണ് യുവാന്‍ യുവതി. തമിഴില്‍ എനിക്ക് നല്ലൊരു തുടക്കം തരാന്‍ ചിത്രത്തിന് കഴിയുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ കഥാപാത്രത്തില്‍ വളരെയേറെ മാറ്റങ്ങള്‍ കാണാം. തുടക്കത്തില്‍ വളരെ സ്‌നേഹമയിയായ പെണ്‍കുട്ടിയാണ്. എന്നാല്‍ ജീവിതത്തിലുണ്ടാവുന്ന ചില സംഭവങ്ങള്‍ അവളെ മാറ്റുന്നു.

നര്‍ത്തകന്‍ കൂടിയായ ഭരതിനൊപ്പമുള്ള നൃത്തരംഗം എങ്ങനെയുണ്ടായിരുന്നു?.

ഭരത് നല്ലൊരു ഡാന്‍സറാണ്. അദ്ദേഹത്തിനൊപ്പം പാട്ടിനൊത്ത് നൃത്തം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഭരതിനെപ്പോലെ ഞാനും ഡാന്‍സ് പഠിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഞാന്‍ ക്ലാസിക്കല്‍ ഡാന്‍സിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. അതിനാല്‍ ഫാസ്റ്റ് സ്റ്റപ്പ് ചെയ്യേണ്ടിയിരുന്ന സമയത്ത് അവനോട് കുറച്ചു സ്ലോയാക്കാന്‍ ഞാന്‍ പറയാറുണ്ട്.

ആ ചിത്രത്തിലെ കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ പറ്റാതിരുന്നതില്‍ മാത്രമേ എനിക്ക് ദുഃഖമുള്ളൂ. ചിത്രത്തിനുവേണ്ടി തമിഴ് സ്ലാങ്ങായിരുന്നു ആവശ്യം. ഇനിയുള്ള എന്റെ ചിത്രങ്ങളില്‍ ഞാന്‍ തന്നെ ശബ്ദം നല്‍കും.

ര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന മലയാള ചിത്രത്തില്‍ കുറച്ച് കൗമാരക്കാരോടൊപ്പമാണ് റീമ അഭിനയിക്കുന്നത്. പുത്തന്‍തലമുറയോടൊപ്പമുള്ള അഭിനയാനുഭവം ആസ്വദിച്ചോ?.

ശരിക്കും സെറ്റില്‍ ഞങ്ങള്‍ തകര്‍ത്തുകളഞ്ഞു. ക്യാമറയ്ക്കു മുന്നിലെ പുതുമുഖങ്ങളെ കൂടാതെ അണിയറ പ്രവര്‍ത്തകരും യുവാക്കളായിരുന്നു. ഒരു മോഡേണായ കഥാപാത്രത്തെയാണ് ഞാനവതരിപ്പിച്ചത്. എന്റേതായ പരീക്ഷണങ്ങള്‍ നടത്താനുള്ള പൂര്‍ണ സ്വാതന്ത്ര്യം സംവിധായകര്‍ എനിക്ക് നല്‍കിയിരുന്നു.

എന്താണ് ചിത്രത്തില്‍ റീമ അവതരിപ്പിക്കുന്ന കഥാപാത്രം?.


ര്‍മ്മനിയില്‍ നിന്നുമെത്തിയ ഇന്ത്യന്‍ പെണ്‍കുട്ടിയാണവള്‍. കുട്ടിക്കാലം തൊട്ടേ അവളെ വേട്ടയാടുന്ന ചില സംഭവങ്ങളുടെ വേരുകള്‍ തേടിയാണ് അവള്‍ കേരളത്തിലെത്തിയത്. ഇതിനിടിയില്‍ ഓര്‍ക്കുട്ടിലൂടെ ഞാന്‍ ഈ യുവാക്കളെ പരിചയപ്പെടുന്നു. പിന്നീടുള്ള യാത്രയില്‍ അവരും എന്നെ സഹായിക്കുന്നു.

മലയാളത്തില്‍ ഏതൊക്കെയാണ് അടുത്ത പ്രോജക്ടുകള്‍?.

ജോഷിയുടെ സെവന്‍സ്. സിദ്ധാര്‍ത്ഥ് ഭരതന്റെ സുഹൃത്ത്. എം. പത്മകുമാറിന്റെ പാതിരാമണല്‍.

4 Responses to “സിറ്റി ഓഫ് ഗോഡില്‍ റീമയുടെ പുതിയമുഖം”

 1. rajith

  reema nalla oru abhinethri anu…shyamaprasad te rithu vil oke nalla abhinayam kazcha vechu….thrissurkkarikku ella bhavukangalum…

 2. Anu

  prithvi rajinte oru puthiya padam release anenn paranj oru friendinte koode njanum poyi avan ticket okke eduthu padam kanan keri. endokkeyo kanikkunnu. orikkal oru prithvi raj pinne vere oru prithviraj …. nagaram.. pattanam……… avasanam vandi poyi idichappozhanu aswasamayath …..padam teernnu.

 3. shaji kallungal

  The more you learn ” The more you know” I hope you succeed coming years

 4. RAJAN Mulavukadu.

  റീമാ–
  മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട നടിയല്ല,
  ഭാവിയില്‍ ഹിന്ദിയില്‍ വരെ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,!!!!!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.