കൊച്ചി; നടിക്കെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങള്‍ ചെയ്യില്ലെന്ന് നടന്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. പൃഥ്വിയുടെ പ്രഖ്യാപനത്തെ പ്രശംസയോടെയാണ് സമൂഹം ഏറ്റുവാങ്ങിയത്. പലരും ഇതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഇതേതുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് മാതൃഭൂമി പത്രത്തില്‍ പ്രേംചന്ദിന്റെ ലേഖനമുണ്ടായിരുന്നു. സംവിധായന്‍ രഞ്ജിത്തിന്റെ ചിത്രത്തിലെ രംഗം എടുത്ത് പറഞ്ഞായിരുന്നു പ്രേംചന്ദിന്റെ ലേഖനം. ഇതിനെതിരെ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. ലേഖകനായ പ്രേചന്ദിന്റെ ഭാര്യാപിതാവ് ടി.ദാമോദരന്റെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത ആരു തിരുത്തും എന്നായിരുന്നു രഞ്ജിത്തിന്റെ വിമര്‍ശനം.

രഞ്ജിത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരുന്നു. പ്രശസ്ത നടി റിമാ കല്ലിങ്കലും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രഞ്ജിത്തിന്റെ തന്നെ ചിത്രമായ ആറാം തമ്പുരാനിലെ ഡയലോഗ് ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


Also Read: എവിടെ, നിങ്ങള്‍ പറഞ്ഞ ബുള്ളറ്റ് ട്രെയിനൊക്കെ എവിടെ? മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്


പൃഥ്വിയുടെ നിലപാടിനെ അഭിനന്ദിച്ച റിമ സ്ത്രീകള്‍ക്ക് മുകളില്‍ സമഗ്രാധിപത്യമുണ്ടെന്ന തരത്തില്‍ വളര്‍ത്തുന്ന പുരുഷന്മാരുള്ള സമൂഹത്തില്‍ പൃഥ്വിയ്ക്ക് അതിനപ്പുറം കാണാനായത് പ്രശംസിക്കണമെന്നും പറഞ്ഞു.

‘ അറിവിന്റെ ഗിരിനിരകള്‍ കീഴടക്കുമ്പോഴും ഒരുവന്റെയുള്ളില്‍ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്? അതിന്റെ അര്‍ത്ഥമറിയുക എന്നതാണ് ഓരോ മനഷ്യാത്മാവിന്റേയും ജീവിത നിയോഗം ‘ തന്റെ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നില്‍ രഞ്ജിത്ത് എഴുതിയതാണിത്. സ്ത്രീത്വത്തെ മനസ്സിലാക്കുകയും അറിയുകയും ചെയ്യുകയുമാണ് അതിന്റെ ഒരു തലം. പ്രപഞ്ചത്തിന്റെ തുലനാവസ്ഥയെക്കുറിച്ച് മനസിലാക്കുകയും.’ റിമ പറയുന്നു.