എഡിറ്റര്‍
എഡിറ്റര്‍
പുതു തലമുറ ‘സ്‌നേഹം’ എന്ന വാക്കിനെ ഭയക്കുന്നു; മാറേണ്ടത് സമൂഹത്തിന്റെ ചിന്താ രീതിയാണ്: റിമ കല്ലിങ്കല്‍
എഡിറ്റര്‍
Saturday 25th February 2017 8:04am

 

കൊച്ചി: സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന സദാചാര ആക്രമണത്തിനെതിരെ ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. മാറേണ്ടത് സമൂഹത്തിന്റെ ചിന്താ രീതിയാണെന്നും ഇന്നത്തെ സമൂഹത്തില്‍ സ്‌നേഹം എന്ന വാക്കിനെത്തന്നെ യുവതലമുറ ഭയക്കുന്നതായും റിമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.


Also read സുനിക്കായും ആളൂരെത്തും; നടിയെ അക്രമിച്ച കേസിലെ പ്രതികള്‍ക്കായി നാളെ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ആളൂര്‍ 


ആലപ്പുഴയില്‍ ഒരു കുട്ടിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം വിവരിച്ച് കൊണ്ടാണ് റിമ കേരള സമൂഹം എത്തി നില്‍ക്കുന്ന അവസ്ഥയെക്കുറിച്ച് വിവരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെ ഓട്ടോഗ്രാഫിനായി തന്റെയടുത്തെത്തിയ കുട്ടിക്ക് ‘സ്‌നേഹത്തോടെ റിമ’ എന്ന് എഴുതി നല്‍കിയെന്നും അല്‍പ്പ സമയത്തിനകം തിരിച്ചെത്തിയ കുട്ടി ‘സ്‌നേഹം’ എന്ന വാക്ക് ഒഴിവാക്കാനാകുമോ എന്നു ചോദിക്കുകയായിരുന്നെന്നും റിമ പറയുന്നു.

തന്റെ കൂട്ടുകാര്‍ കളിയാക്കുമോ എന്ന ഭയത്തിലാണ് അവന്‍ ഇങ്ങനെ ആവശ്യപ്പെട്ടതെന്നും റിമ പറഞ്ഞു. സ്‌നേഹം എന്ന വാക്കിനെ തന്നെ ഭയക്കുന്ന ഒരു തലമുറയാണ് ഇവിടെ വളര്‍ന്ന് വരുന്നതെന്നു പറഞ്ഞ റിമ കേരളത്തിലെ സദാചാര ഗുണ്ടായിസത്തിനെതിരെയും പ്രതികരിച്ചു. അഴീക്കലിലും നാട്ടികയിലും യൂണിവേഴ്‌സിറ്റി കോളേജിലേയും സദാചാര ആക്രമണങ്ങളും ഫറൂക്ക് കോളേജിലെയും മഹാരാജാസിലെയും പ്രിന്‍സിപ്പല്‍മാര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികുളുടെയും സൗഹൃദത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയുമെല്ലാമാണ് സമൂഹത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് റിമ പറയുന്നത്.

ആണ്‍-പെണ്‍ സൗഹൃദങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഈ രീതി കുട്ടികളില്‍ പ്രത്യേക ഭയവും മാനസികാവസ്ഥയും സൃഷ്ടിക്കുമെന്നും താരം പറയുന്നു. ലൈംഗിക വിദ്യാഭ്യാസം ഈ സമൂഹത്തിലാവശ്യമാണെന്ന് പറഞ്ഞ റിമ പി രാജീവ് പറഞ്ഞത് പോലെ ‘സമൂഹത്തിന്റെ നിര്‍മ്മിത പൊതുബോധത്തിനെതിരെയുള്ള സാമൂഹ്യ ഇടപ്പെടലുകളെയാണ് ഇനി ശക്തിപ്പെടുത്തേണ്ടതെ’ന്നും പറഞ്ഞു.

സദാചാര പൊലീസിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജിപിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെങ്കിലും അഴീക്കലില്‍ സുഹൃത്തുക്കളെ ആക്രമിച്ചവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചോദിച്ചു. ഇനി അവര്‍ ശിക്ഷിക്കപ്പെടാമെങ്കിലും അവരെ പീഡിപ്പിച്ച സമൂഹത്തിന് എന്ത് ശിക്ഷയാണ് ലഭിക്കുക എന്നും മൊബൈല്‍ ക്ലിപ്പുകള്‍ക്കായി കാത്തിരിക്കുന്ന സമൂഹത്തിന്റെ ഈ മാനസികാവസ്ഥയെ എങ്ങിനെയാണ് മാറ്റുക എന്നും പോസ്റ്റിലൂടെ താരം ചോദിക്കുന്നു. ഇനി എന്തൊക്കെയായലും അവന്‍ ഇപ്പോള്‍ ഇല്ലെന്നും ഒരു ജീവിതം അവസാനിച്ചുവെന്നും പറഞ്ഞാണ് റിമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘Recently while shooting at Alapuzha, a young boy came up to me asking for my autograph and I signed ‘Love, Rima.’
He came back to me after some time asking me to omit the word ‘love’. He feared his friends would make fun of him.
We have a younger generation growing up scared of the word ‘love’. And it could say a lot on how and who they are going to grow up into.
The rampant moral policing events at Azheekal, Nattika and more , the University college event where Soorya Gayathri, Asmitha and Jijesh were harassed, the gender segregation at Farook college and Maharajas college Principal making sexual innuendos about friendships and relationships between boys and girls… all adds up to forming a social psyche and a moral fibre that screams out that there is something unnatural about a boy and girl being together. In any which way.
Gender education and sensitisation is the need of the hour. Like P.Rajeev said yday, ‘സമൂഹത്തിന്റെ നിര്‍മ്മിത പൊതുബോധത്തിനെതിരെയുള്ള സാമൂഹ്യ ഇടപ്പെടലുകളെയാണ് ഇനി ശക്തിപ്പെടുത്തേണ്ടത്.’
That is the long term action.
Our CM and DGP has come out strongly against moral policing. But what will be the immediate action taken against the people who harassed the couple at Azheekal beach?
Even if they are punished, who will punish a society who slyly harassed them and drove him to suicide? Who will and how will we change the attitude of a part of the society who is waiting for the mobile clip to come out?
Whatever said and done, a life is gone. He is no more.’

Advertisement