എഡിറ്റര്‍
എഡിറ്റര്‍
പെണ്ണിനെതിരെയുള്ള ആക്രമണം കുറഞ്ഞത് ബലാത്സംഗമെങ്കിലും ആകണം, അല്ലേ? ടൈംസ് ഓഫ് ഇന്ത്യയോട് റിമാ കല്ലിങ്കല്‍
എഡിറ്റര്‍
Sunday 19th February 2017 2:23pm


കൊച്ചി: നടിക്കെതിരായ ആക്രമണം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും റിമാ കല്ലിങ്കല്‍. മാതൃഭൂമി, ദ ടൈംസ് ഓഫ് ഇന്ത്യ എന്നീ മാധ്യമങ്ങളുടെ പേരുകള്‍ എടുത്ത് പറഞ്ഞാണ് റിമാ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നടി ആക്രമിക്കപ്പെട്ട സംഭവം ബലാത്സംഗം എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെയാണ് റിമ വിമര്‍ശിച്ചിരിക്കുന്നത്. ‘പെണ്‍കുട്ടിക്കെതിരായ ആക്രമണം കുറഞ്ഞത് ബലാത്സംഗമെങ്കിലും ആകണം, അല്ലേ? ഗാങ് റേപ്പാണെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നു, അല്ലേ? ‘ ടൈംസ് ഓഫ് ഇന്ത്യയോട് ചോദിക്കുകയാണ് റിമ.

ആക്രമണം ബലാത്സംഗമാണെന്ന് വാര്‍ത്ത നല്‍കാന്‍ മാതൃഭൂമി ചാനല്‍ തിടുക്കം കാണിച്ചിരുന്നുവെന്നും പിന്നീട് വാര്‍ത്ത പിന്‍വലിച്ചാതായ് മനസ്സിലാക്കിയെന്നും റിമ പറയുന്നു.

മൂന്നാം കിട മഞ്ഞ പത്രങ്ങളുടെ സ്വഭാവത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തനമാണിതെന്നും റിമ പറയുന്നു. കഴിഞ്ഞ ദിവസം വാര്‍ത്ത സെന്‍സേഷനല്‍ ചെയ്യാന്‍ കൈരളി ചാനല്‍ ശ്രമിച്ചതിനെതിരെയും റിമ രംഗത്ത് വന്നിരുന്നു.

Advertisement