കൊച്ചി: ചലചിത്ര നടി അക്രമിക്കപ്പെട്ടതുമായ സംഭവത്തില്‍ കൈരളി ചാനല്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷപ്രതികരണവുമായി റിമ കല്ലിങ്കല്‍.

ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ നിങ്ങള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും സ്വന്തം ചാനലില്‍ നടക്കുന്ന കാര്യം നിങ്ങള്‍ അറിയുന്നില്ലെങ്കില്‍ ജോണ്‍ബ്രിട്ടാസ് രാജിവച്ചു പോകണമെന്നും റിമ പറയുന്നു.


Must Read: ലജ്ജകൊണ്ട് ഞാന്‍ തലകുനിക്കുന്നു: പ്രിയസുഹൃത്തേ ധൈര്യമായി മുന്നോട്ടുപോകൂക; നിനക്കൊപ്പം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൃഥ്വിരാജ് 


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിമയുടെ പ്രതികരണം.


നടി അക്രമിക്കപ്പെട്ട വാര്‍ത്ത സെന്‍സേഷനലൈസ് ചെയ്തു നല്‍കിയ ചാനലിന്റെ നടപടിക്കെതിരെയാണ് റിമകല്ലിങ്കലിന്റെ പ്രതികരണം.