എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടികളേ നിങ്ങള്‍ ഇവരെ മാതൃകയാക്കൂ…വൈക്കം വിജയലക്ഷ്മിയെ കുറിച്ച് റിമ കല്ലിങ്കല്‍
എഡിറ്റര്‍
Sunday 5th March 2017 11:26am

വിവാഹശേഷം കരിയര്‍ ഉപക്ഷേിക്കണമെന്ന പ്രതിശ്രുത വരന്റെ ആവശ്യത്തിന് പിന്നാലെ സംഗീതം ഉപേക്ഷിച്ചുകൊണ്ടുള്ള ആ ജീവിതം തനിക്ക് വേണ്ടെന്ന് വെച്ച് ഗായിക വൈക്കം വിജയലക്ഷ്മിയുടെ വാക്കുകള്‍ ഷെയര്‍ ചെയ്ത് നടി റിമ കല്ലിങ്കല്‍.

വിജയലക്ഷ്മിയെപ്പോലെയുള്ളവരെ പെണ്‍കുട്ടികള്‍ മാതൃകയാക്കണമെന്നും യഥാര്‍ത്ഥ ജീവിതപങ്കാളിയാക്കാന്‍ പറ്റുന്ന സ്ത്രീയാണ് അവരെന്നും റിമ പറയുന്നു.

റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘വിവാഹം വേണ്ടെന്നുവച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല. ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങിയെന്നും വിജയലക്ഷ്മി പറയുന്നു.’

പെണ്‍കുട്ടികളെ നിങ്ങള്‍ റോള്‍മോഡലാക്കാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നവര്‍ ഇവിടെയുണ്ട്. പിന്നെ ആണ്‍കുട്ടികള്‍, വിവാഹശേഷം കരിയര്‍ ഉപേക്ഷിക്കണമെന്ന് നിങ്ങളോട് ആരും ആവശ്യപ്പെടാറില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

ഇവിടെ ഇതാ യഥാര്‍ത്ഥ ജീവിതപങ്കാളിയാക്കാന്‍ പറ്റുന്ന ഒരു സ്ത്രീ..പുരുഷന്‍മാരുടെ അതേ ശക്തിയും മൂല്യവും കഠിനാധ്വാനവും ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തവും നിങ്ങള്‍ക്കൊപ്പം ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഒരു ജീവിത പങ്കാളി..

റെസ്‌പെക്ട്

Advertisement