എഡിറ്റര്‍
എഡിറ്റര്‍
ഷീല ദീക്ഷിത് ഗവര്‍ണ്ണറാകുന്നതിനെ കളിയാക്കി റിമ കല്ലിങ്കല്‍
എഡിറ്റര്‍
Thursday 6th March 2014 3:28pm

rima-with-sheela

തിരുവനന്തപുരം:  മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരള ഗവര്‍ണ്ണറാകുന്നു എന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതില്‍ ഏറ്റവും രസകരമായിരിക്കുന്നത് മലയാളത്തിലെ ന്യൂജനറേഷന്‍ നായിക റിമ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന പോസ്റ്റ് ആണ്.

കേരള ഗവര്‍ണ്ണറായി ഷീല ദീക്ഷിത് എത്തുന്നതിനെ കളിയാക്കിയാണ് റിമ തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റിട്ടത്.

കേരളത്തിലെ വനിത മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിക്കുക…ഇനി മുതല്‍ വൈകിട്ട് ആറുമണിക്ക് മുന്‍പ് വീടുകളില്‍ കയറണം. ഷീല ദീക്ഷിത് കേരളത്തിലേയ്ക്ക്..”- ഇതായിരുന്നു റിമയുടെ പോസ്റ്റ്.

ദല്‍ഹി കൂട്ടഹലാത്സംഗം നടന്ന സമയത്ത് പെണ്‍കുട്ടികള്‍ ആറ് മണിയ്ക്ക് ശേഷം എന്തിനാണ് പുറത്തിറങ്ങുന്നതെന്ന് ഷീല ദീക്ഷിത് ചോദിച്ചിരുന്നു.

പ്രസ്തുത പ്രസ്താവന സ്ത്രീ സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്നുള്‍പ്പടെ ഒട്ടേറെ വിവാദങ്ങളും പിന്നീടുണ്ടായി.

പീഡനവാര്‍ത്തയോട് നിഷ്‌ക്രിയമായി പ്രതികരിച്ച ഷീല ദീക്ഷിത് കേരള ഗവര്‍ണ്ണര്‍ ആകുന്നതിലെ അതൃപ്തിയാകും റിമയെ ഇത്തരത്തിലൊരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്.

Advertisement