Categories

ആര്‍ ഐ എല്ലിന്റെ അറ്റാദായത്തില്‍ 32 ശതമാനം വര്‍ധന

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ ഐ എല്‍) ന്റെ അറ്റാദായത്തില്‍ 32.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ ആകെ ലാഭം 4851 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം 3666 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം.

കമ്പനിയുടെ കയറ്റുമതിയിലൂടെയുള്ള വരുമാനം 32,849 കോടിയായും ഉയര്‍ന്നിട്ടുണ്ട്. ഈ കാലയളവിനിടെ 16.89 മില്യണ്‍ ടണ്ണിന്റെ അസംസ്‌കൃത എണ്ണ കമ്പനി ശുദ്ധീകരിച്ചിട്ടുണ്ട്. ടെലികോം രംഗത്ത് ലോകത്തെ മികച്ച സേവനദാതാക്കളുമായി പരസ്പരം സഹായിച്ച് മുന്നോട്ടുപോകാനും നീക്കമുണ്ടെന്ന് ആര്‍ ഐ എല്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.