Categories

വിവരാവകാശ കമ്മീഷണര്‍ നേരിട്ട് ഹാ­ജ­രാക­ണം: നിയമസഭാ കമ്മറ്റി

തിരുവനന്തപുരം: വിവരാവകാശ ക­മ്മീഷന്‍ നിയമസഭാ പ്രിവിലേജ് ക­മ്മ­റ്റി­ക്ക് മു­മ്പാ­കെ നേ­രിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ പ്രിവിലേജ് ക­മ്മ­റ്റി­ ആവശ്യപ്പെട്ടു. നിയമസഭാ പ്രസംഗം അടങ്ങുന്ന ടേപ്പ് ഹാജരാക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ച­തിനെ തു­ടര്‍­ന്നാ­ണിത്. ഈ മാസം 30ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് ഉടനെ കൈമാറും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കേരള കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ് സംസാരിക്കുന്നതിന്റെ ടേപ്പാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. എറണാകുളത്തെ അഭിഭാഷകന്‍ ഡി ബി ബിനു­വി­ന്റെ ആ­വ­ശ്യ­പ്ര­കാ­ര­മാ­യി­രു­ന്നു ക­മ്മീ­ഷ­ന്റെ വിധി.

കെട്ടിപ്പൂട്ടിവെക്കാനാകുമോ നിയമസഭാരേഖ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.