എഡിറ്റര്‍
എഡിറ്റര്‍
വിവരാവകാശവും ഇനി മുതല്‍ വെബ്‌സൈറ്റ് വഴി
എഡിറ്റര്‍
Wednesday 13th November 2013 11:21am

rti

തിരുവനന്തപുരം: കേരളത്തില്‍ വിവരാവകാശവും ഇനി മുതല്‍ വെബ്‌സൈറ്റ് വഴി ലഭ്യമാകും. കോര്‍ട്ട് ഫീ സ്റ്റാമ്പോ മറ്റ് നൂലാമാലകളോ ഇല്ലാതെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാന്‍ ഇനി സര്‍ക്കാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.

ഒരു മാസത്തിനകം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന വിവരാവകാശ സേവനം സംസ്ഥാന ഐ.ടി മിഷനു കീഴിലൂടെയാണ് നടപ്പിലാക്കുന്നത്. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ഡബ്ലു.ഡബ്ലു.ഡബ്ലു.ഡോട്ട് ഇ ഡിസ്ട്രിക്ട് ഡോട്ട് കേരള ഡോട്ട് ജി.ഒ.വി.ഡോട്ട്.ഇന്‍ എന്ന വെബ്‌സൈറ്റില്‍ കയറി യൂസര്‍നെയിമും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്താല്‍ ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷകള്‍ നല്‍കാം. ഇതിനകം ഒമ്പത് സര്‍ക്കാര്‍ വകുപ്പുകളിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്.

നേരിട്ട് അപേക്ഷ നല്‍കുമ്പോള്‍ പത്ത് രൂപയുടെ കോര്‍ട്ട് സ്റ്റാമ്പ് വെക്കുന്നതാണ് മുന്‍പത്തെ രീതിയെങ്കില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ആ പണം ഓണ്‍ലൈന്‍ ബാങ്ക് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ ആണ് സ്വീകരിക്കപ്പെടുക.

ഇതിനായി 66 ബാങ്കുകളുമായി സംസ്ഥാന ഐ.ടി വകുപ്പ് കരാറിലേര്‍പ്പെടുകയും ചെയ്തുകഴിഞ്ഞു. ഇ-ഡിസ്ട്രിക്ട് വഴി വൈദ്യുതി, കുടിവെള്ളം, ടെലിഫോണ്‍ ബില്ലുകള്‍ തുടങ്ങിയവ അടക്കാനുള്ള സൗകര്യവും ലഭ്യമാകും.

Advertisement