കൊച്ചി: സംസ്ഥാനത്തെ ജനതാദള്‍ എസിലെ ഭിന്നത മറനീക്കി പുറത്തുവന്നു. എം എന്‍ ജോസഫ് വിഭാഗവും മാത്യൂ ടി തോമസ് വിഭാഗവും തമ്മില്‍ ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങിയിരിക്കുന്നത്.

ഇതോടെ കേരളത്തില്‍ നിന്നുമുള്ള ദേശീയകൗണ്‍സില്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. അതിനിടെ സമവായത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.