എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന് കര്‍ശന നടപടികള്‍
എഡിറ്റര്‍
Thursday 17th January 2013 12:00am

വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന് കര്‍ശനനനടപടികള്‍ക്ക് ഒബാമയുടെ അനുമതി. അമേരിക്കയെ സമീപകാലത്തായി വേട്ടയാടി കൊണ്ടിരിക്കുന്നത് അനിയന്ത്രിതമായ തോക്ക് സംസ്‌കാരത്തിന്റെ ദൂഷ്യഫലങ്ങളാണ്.

Ads By Google

വാഷിങ്ടണിലെ കണക്ടിക്കട്ട് സ്റ്റേറ്റ് ന്യൂ ടൗണിലെ സാന്‍ഡി ഹുക്ക് പ്രാഥമിക സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളുള്‍പ്പെടെ 27 പേരുടെ മരണത്തിനിടയാക്കിയ സംഭവമാണ് തോക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ കുറിച്ച് നയം രൂപീകരിണം നടത്താന്‍ ഒബാമയെ പ്രേരിപ്പിച്ചത്.

സൈനികാവശ്യങ്ങള്‍ക്കുള്ള തോക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കുന്നതുള്‍പ്പെടെയുള്ള ഇരുപത്തിമൂന്ന് നിര്‍ദേശങ്ങളാണ് നടപ്പാക്കുന്നത്. ഇതിനായി 500 ദശലക്ഷം ഡോളര്‍ വകയിരുത്തിയിട്ടുണ്ടെന്നും തോക്ക് വ്യാപാരികളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുമെന്നും ഒബാമ വ്യക്തമാക്കി.

കൂടാതെ വിദ്യാലയങ്ങളില്‍ കൗണ്‍സിലിംങ് ക്ലാസുകള്‍ നടത്തുകയും, ആയുധകടത്ത് തടയുന്നതിനായി നിയമം കൊണ്ടുവരുന്നതിനെ കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നതായി അദേഹം പറഞ്ഞു.

പുതിയ  നയരേഖ കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ തന്നെ നടപ്പാക്കാനാകും.എന്നാല്‍ ഈ നയരേഖയ്‌ക്കെതിരെ അമേരിക്കയിലെ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ശക്തമായി പ്രതിഷേധമറിയിച്ചിട്ടുണ്ട്.

കണക്ട്ിക്കട്ട് സ്‌കൂളിലെ വെടിവെപ്പ് നടന്ന സമയത്ത് ഇത്തരം അക്രമികളെ തടയാന്‍ പൗരന്മാര്‍ തോക്ക് ഉപയോഗം വര്‍ധിപ്പിക്കുന്നതാണ് നല്ലതെന്നും ഇത് അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തോക്ക് നിയന്ത്രണം ഇത്തരം അക്രമങ്ങള്‍ക്ക് പരിഹാരമല്ലെന്നും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

Advertisement