Categories

റിഫ വാര്‍ഷിക കലാ മാമാങ്കമായ ‘ശിശിര സ്മരണകള്‍’ അരങ്ങേറി

rifa1

റിയാദ്: റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ്പ് അസ്സോസ്സിയേഷന്റെ (റിഫ) വാര്‍ഷിക കലാ മാമാങ്കമായ ‘ശിശിരസ്മരണകള്‍’ നസ്സീം ദുറ ഇസ്തിറാഹയില്‍ കഴിഞ്ഞ വെള്ളിയാഴ്ച (20 January) അരങ്ങേറി.

പ്രമുഖ ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണി’, ‘പന്തിഭോജനം’ എന്നീ കഥകളെ സമന്വയിപ്പിച്ചു കൊണ്ട് ഫൈസല്‍ കൊണ്ടോട്ടി സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന നാടകം റിയാദിലെ നാടകപ്രേമികള്‍ക്ക് നവ്യമായൊരനുഭവമായി.

rifa2പണക്കൊഴുപ്പ് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ധൂര്‍ത്തിന്റെയും ജാതീയതയിലമര്‍ന്ന പൊതു ഇടങ്ങളുടെയും സമകാലീന ദുരന്ത ചിത്രങ്ങള്‍ അല്പം പോലും അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാന്‍ ഫൈസലിന് കഴിഞ്ഞു.

rifa3റിഫയുടെ കലാകാരന്‍മാരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദേവദാസ് ,നിബു,രഞ്ജിത്, നജ്യത്, രുദ്ര ജയജിത്, നിഷ, നസീര്‍, സുബി, ഷീബ, റാണി, കൊച്ചു കൃഷ്ണന്‍, ജേക്കബ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. നാടകത്തിന്റെ ഭാഗമായ ഒപ്പന ചിട്ടപ്പെടുത്തിയത് പ്രമിതയും ഷെറിനും ചേര്‍ന്നായിരുന്നു. സംഗീതം അജോഷ്, രംഗപടം തട്ടകം, റിയാദ് ; ശബ്ദവും വെളിച്ചവും പ്രൊമോദ്, രാഹുല്‍ കാവില്‍നാടകഗാനങ്ങള്‍: ബിജി ജേക്കബ്, ബിജു മുല്ലശ്ശേരി .

rifa4റിഫയുടെ പ്രതിഭാശാലികളായ കലാകാരികള്‍ അവതരിപ്പിച്ച മാര്‍ഗ്ഗംകളിയും ഗുജറാത്തി ദണ്ഡിയ നൃത്തവും ഹൃദ്യമായ അനുഭവമായിരുന്നു. മറീന ജിമ്മി കോറിയോഗ്രാഫ് ചെയ്ത മാര്‍ഗ്ഗം കളിയില്‍ ശോഭന, പ്രണാമിക, പ്രീതിക, ശ്രീജ, മിനി, ജിന്‍സി, സുധിന എന്നിവരും രമ്യാ മുരളി ചിട്ടപ്പെടുത്തിയ ദണ്ഡിയ നൃത്തത്തില്‍ പ്രമിത, നീത, നിഷ, ബിജി, നീതു, സ്മിത, അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു. അനില്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ, ക്ലാസ്സിക്കല്‍ ഗ്രൂപ്പ് ഡാന്‍സ്, കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സ്, സോളോ ഡാന്‍സുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, പാട്ടുകള്‍ എന്നിവയും അവതരിപ്പിച്ചു. കലാസംവിധാനം നിര്‍വ്വഹിച്ചത് സുനില്‍കുമാര്‍ കണ്ണൂര്‍ ആയിരുന്നു.

rifa5

ദല്‍ഹിയില്‍ നടന്ന അംബേദ്കര്‍ ദളിത് അക്കാദമിയുടെ ഏറ്റവും നല്ല ബിയോടെക്നോളജിസ്റ്റിനുള്ള  ‘നാഷണല്‍ സേവശ്രീ പുരസ്‌കാരം’ നേടിയ ബിജു മുല്ലശേരിയെ ചടങ്ങില്‍ ആദരിച്ചു. ബിരിയാണി നാടകത്തിന്റെ സംവിധായകന്‍ ഫൈസല്‍ കൊണ്ടോട്ടിക്കുള്ള ഉപഹാരം ആര്‍.മുരളീധരന്‍ നല്‍കി.

പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം പ്രദീപ് മേനോനും മൊബൈലിയുടെ പ്രതിനിധി നൗഷാദ് യൂസുഫും നിര്‍വ്വഹിച്ചു.
rifa6റിഫ പ്രസിഡന്റ് ജിമ്മി പോള്‍സന്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ആര്‍.മുരളീധരന്‍ ആശംസനേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ബിജു മുല്ലശ്ശേരി നന്ദി പറഞ്ഞു.

Tagged with: