എഡിറ്റര്‍
എഡിറ്റര്‍
റിഫയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം
എഡിറ്റര്‍
Tuesday 7th January 2014 10:32am

rifa

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസ്സോസ്സിയേഷന്റെ (റിഫ) ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍, ‘ശിശിരസ്മരണകള്‍’,  സമുചിതമായി ആഘോഷിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വാദി ഹനീഫയിലെ അല്‍നഖീല്‍ ഇസ്ത്രഹയില്‍ ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ആരംഭിച്ച  ആഘോഷ പരിപാടികള്‍ റിഫ പ്രസിഡന്റ് ചേമ്പില്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.

മണ്‍മറഞ്ഞ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട്, സമ്പൂര്‍ണ്ണ ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ, റിയാദ് ‘മയൂരി കലാകേന്ദ്ര’ അവത്രരിപ്പിച്ച ഗാനമേള, സമ്പുഷ്ടമായ മലയാള ചലച്ചിത്ര ഗാനശാഖയുടെ ചരിത്രപന്ഥാവുകളിലേക്കുള്ള ഒരു പിന്‍നടത്തമായി.

പ്രമുഖ എഴുത്തുകാരന്‍ ജോസഫ് അതിരുംകള്‍ ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി.

കലാഭവന്‍ നസീബ്, ഫാസില്‍ ഗുരുവായൂര്‍, സജി മൂവാറ്റുപുഴ, സാബു കോവിലകം എന്നിവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റ് രസാവഹമായിരുന്നു.

റിയാദ് കൈരളി നൃത്ത കലാ മന്ദിരത്തിലെ അനില്‍ മാസ്റ്റരുടെ ശിക്ഷണത്തില്‍ പരിശീലനം സിദ്ധിച്ച കുട്ടികള്‍ ആകര്‍ഷണീയവും വൈവിധ്യ പൂര്‍ണ്ണങ്ങളുമായ, ക്ലാസ്സിക്കല്‍, സെമി ക്ലാസ്സിക്കല്‍, നാടോടി നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു.

നിബു വര്‍ഗീസിന്റെ സാന്റാ ക്ലാസ് പരിപാടികള്‍ക്ക് ഉത്സവചായ പകര്‍ന്നു. പരമ്പരാഗത വേഷ ഭൂഷാദികളോടെ മുതുകില്‍ കെട്ടിവച്ച ഭാണ്ഡത്തില്‍ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളുമായി എത്തിയ സാന്റ മിട്ടായികള്‍ വാരിയെറിഞ്ഞും ബലൂണുകള്‍ കൊടുത്തും നര്‍മ്മം വിതറിയും കുട്ടികളെയും മുതിര്ന്നവരെയും ഒരുപോലെ കയ്യിലെടുത്തു.

അല്ലി ജഗല്‍ കലാപരിപാടികളുടെ അവതരണം നിര്‍വഹിച്ചു. സുനില്‍ കുമാര്‍ കലാസംവിധാനവും രംഗ സജ്ജീകരണവും നിര്‍വഹിച്ചു

Advertisement