Categories

മുസ്‌ലിമാ­യ ടാ­ക്‌­സി ഡ്രൈവ­റെ അ­മേ­രി­ക്കന്‍ യു­വാ­വ് കു­ത്തി­പ്പ­രി­ക്കേല്‍­പ്പിച്ചു

ടാ­ക്‌­സി ക­യ­റാ­നെത്തി­യ മൈ­ക്കല്‍ എ­റൈ­റ്റ് എന്ന അ­മേ­രി­ക്കന്‍ യു­വാ­വ് ഡ്രൈ­വ­റോ­ട് ഒ­ന്നേ ചോ­ദി­ച്ചുള്ളൂ, താ­ങ്കള്‍ മു­സ്‌ലിമാണോ? അ­തേ എ­ന്ന ഉ­ത്ത­ര­ത്തി­ന് അ­സ്‌­ലാമു­അലൈക്കും എ­ന്നു­പറ­ഞ്ഞ് ക­യ്യി­ല്‍ ക­രുതി­യ ക­ത്തി­കൊ­ണ്ട് ഡ്രൈ­വ­റു­ടെ മ­ു­ഖത്തും ക­ഴു­ത്തി­ലും മൈ­ക്കല്‍ കു­ത്തി­പ്പ­രി­ക്കേല്‍­പ്പി­ച്ചു.

21കാ­രനാ­യ മൈ­ക്കല്‍ സി­നി­മാ വി­ദ്യാര്‍­ഥി­യാ­ണ്. വംശീ­യ വെ­റു­പ്പിന്റെ പേ­രില്‍ ന­ട­ത്തി­യ കു­റ്റ­കൃ­ത്യ­ത്തി­നും കൊ­ല­പാ­ത­ക­ശ്ര­മ­ത്തി­നും, മാ­ര­കാ­യു­ധം കൈ­വ­ശം­വ­ച്ച­തിനും മൈ­ക്ക­ലി­ന്റെ പേ­രില്‍ ഫെ­ഡ­റല്‍ പോ­ലി­സ് കേ­സെ­ടു­ത്തി­ട്ടുണ്ട്.

സ­പ്­തം­ബര്‍ 11 ശേ­ഷം ഉണ്ടാ­യ അ­വ­സ്ഥ­യാ­ണ് ഇ­പ്പോള്‍ മു­സ്‌­ലിംങ്ങള്‍ അ­മേ­രി­ക്ക­യില്‍ അ­നു­ഭ­വി­ക്കു­ന്ന­തെ­ന്നും ഇ­സ്‌ലാമോ ഫോബി­യ പ­ടര്‍­ത്താന്‍ വേ­ണ്ടി­യാ­ണ് ഇത്ത­രം സം­ഭ­വ­ങ്ങ­ളന്നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­കര്‍ വി­ല­യി­രു­ത്തു­ന്നു.

ഗ്രൗ­ണ്ട സീ­റോ­യില്‍ മു­സ്‌ലിം പ­ള്ളി പ­ണി­യു­ന്ന­തി­ന് അം­ഗീ­കാ­രം നല്‍കി­യ പ്രാ­ദേശി­ക ഭ­ര­ണ­കൂ­ട­ത്തി­ന്റെ ന­ട­പ­ടി­യും പ­ദ്ധ­തി­ക്ക് സമ്മ­തം നല്‍കി­യ പ്ര­സി­ഡ­ന്റ് ഒ­ബാ­മ­യു­ടെ നി­ല­പാടും അ­മേ­രി­ക്ക­യില്‍ കു­റ­ച്ചു­പേ­രെ­യെ­ങ്കിലും ചൊ­ടി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്നു വേ­ണം ക­രു­താന്‍.

അ­മേ­രി­ക്ക­യില്‍ നി­രവധി ഇ­ന്ത്യ­ക്കാ­രും, പാ­ക്കി­സ്ഥാ­നി­ക­ളും, ബം­ഗ്ലാ­ദേ­ശി­കളും ടാ­ക്‌­സി ഓ­ടി­ച്ച് ജീ­വി­തം മാര്‍­ഗം ക­ണ്ടെ­ത്തു­ന്നു­ണ്ട്. സം­ഭ­വത്തോടെ അവര്‍ ആ­ശ­ങ്കാ­കു­ല­രാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.