മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനിടെ അമ്പയറോട് അപമര്യാദയായി പെരുമാറിയതിന് ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന് പിഴ. മാച്ച് ഫീയുടെ 40 ശതമാനമാണ് പിഴ വിധിച്ചത്.

ഇംഗ്ലിഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ റണൗട്ട് മൂന്നാംഅമ്പയര്‍ അനുവദിക്കാഞ്ഞതാണ് പോണ്ടിംഗിനെ ചൊടിപ്പിച്ചത്. വീഡിയോ റിവ്യൂ അനുവദിക്കണമെന്ന് പോണ്ടിംഗ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.