എഡിറ്റര്‍
എഡിറ്റര്‍
ടെസ്റ്റ് റണ്‍സ് : പോണ്ടിംഗ് വീണ്ടും രണ്ടാം സ്ഥാനത്ത്
എഡിറ്റര്‍
Wednesday 25th April 2012 9:59am

ഡൊമിനിക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാംസ്ഥാനം ഇനി ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനു സ്വന്തം. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് പോണ്ടിംഗ് ഈ നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ച ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ 13,288 റണ്‍സ് മറികടന്നാണ് പോണ്ടിംഗ് രണ്ടാം സ്ഥാനത്തെത്തിയത്. 15,470 റണ്‍സുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍.

വെസ്റ്റിന്റീസിനെതിരായ മൂന്നാം ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 23ല്‍ എത്തിയപ്പോഴാണ് പോണ്ടിംഗ് രാഹുല്‍ ദ്രാവിഡിനെ മറികടന്നത്.

നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പിറകില്‍ രണ്ടാമനായിരുന്നു പോണ്ടിംഗ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ദ്രാവിഡ് ഈ സ്ഥാനം കൈക്കലാക്കുകയായിരുന്നു. രാഹുല്‍ ദ്രാവിഡ് വിരമിച്ച സാഹചര്യത്തില്‍ പോണ്ടിംഗിന് തല്‍ക്കാലം ഭീഷണിയില്ല. ടെസ്റ്റിലും ഏകദിനത്തിലും 10,000 റണ്‍സ് തികച്ച ഏക ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാനാണ് പോണ്ടിങ്. ജാക് കാലിസ് (12,379) നാലും ബ്രയന്‍ ലാറ (11,953) അഞ്ചും സ്ഥാനത്തുണ്ട്.

Advertisement