മെല്‍ബണ്‍: വരാനിരിക്കുന്ന ആഷസ് പരമ്പര നേടിയില്ലെങ്കില്‍ റിക്കി പോണ്ടിംഗിന് ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിയേണ്ടിവരുമെന്ന് സൂചന. പോണ്ടിംഗ് തന്നെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

കഴിഞ്ഞതവണ നഷ്ടപ്പെട്ട ആഷസ് തിരിച്ചുപിടിക്കുക എന്നത് ശ്രമകരമാണെന്നും അല്ലാത്തപക്ഷം ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കാമെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന കാര്യങ്ങെളെക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാകാന്‍ ഉദ്ദേശമില്ലെന്നും പോണ്ടിംഗ് പറഞ്ഞു.