Categories

അരിശംമൂത്ത് ടി.വി തകര്‍ത്തു; പോണ്ടിംഗിനെതിരേ പരാതി

നാഗ്പൂര്‍: സിംബാവേയക്കെതിരായ മല്‍സരത്തില്‍ റണ്ണൗട്ടായതില്‍ അരിശംപൂണ്ട് ഡ്രസിംഗ് റൂമിലെ ടി.വി തകര്‍ത്തുവെന്ന ആരോപണത്തില്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെതിരേ പരാതി.

പോണ്ടിംഗിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ബി.സി.സി.ഐ ഐ.സി.സിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഐ.സി.സി വക്താവ് വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഓസീസ് ടീം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.