വാഷിംഗ്ടണ്‍: പാകിസ്താന്‍-അഫ്ഗാനിസ്്താന്‍ കാര്യങ്ങള്‍ക്കായുള്ള അമേരിക്കയുടെ പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമേരിക്കന്‍ നയതന്ത്രരംഗത്തെ വിദഗ്ധനായാണ് ഹോള്‍ബ്രക്ക് അറിയിപ്പെടുന്നത്. വിയറ്റ്‌നാം യുദ്ധകാലത്ത് വിദേശകാര്യവകുപ്പില്‍ ഉദ്യോഗസ്ഥനായാണ് സേവനം തുടങ്ങിയത്.
2009 മുതലാണ് അഫ്ഗാന്‍-പാക് മേഖലയിലേക്കുള്ള പ്രത്യേക ദൂതനായി ഹോള്‍ബ്രൂക്കിനെ ചുമതലപ്പെടുത്തിയത്. പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായിരുന്നു ഇത്.

1970 മുതല്‍ 76 വരെ മൊറോക്കോയിലെ സമാധാന സേനയിലെ മേധാവിയായിരുന്നു അദ്ദേഹം. പസഫിക് രാഷ്ട്രങ്ങളിലെ അമേരിക്കയുടെ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.