richardലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റിംങ് ഗ്രൂപ്പായ ടെസ്‌കോയുടെ പുതിയ ചെയര്‍മാനായി റിച്ചാര്‍ഡ് ബ്രോഡ്‌ബെന്റിനെ നിയമിച്ചു. നവംബറില്‍ അദ്ദേഹം അധികാരമേല്‍ക്കും. 2004മുതല്‍ ചെയര്‍മാനസ്ഥാനത്തിരിക്കുന്ന ഡേവിഡ് റീഥിന് പകരമായാണ് റിച്ചാര്‍ഡ് സ്ഥാനമേല്‍ക്കുന്നത്. ബാര്‍ക്ലെയ്‌സിന്റെ ഡപ്യൂട്ടി ചെയര്‍മാനായിരുന്നു റിച്ചാര്‍ഡ്.

58കാരനായ റിച്ചാര്‍ഡ് മുന്‍ ട്രിഷറി ഓഫീഷ്യലും സ്‌ക്രൊഡേര്‍സിന്റെ എക്‌സിക്യുട്ടീവുമായിരുന്നു. ലണ്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1975ല്‍ റിച്ചാര്‍ഡ് ട്രഷറയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് സ്‌ക്രൊഡേര്‍സിന്റെ തലവനായി ചുമതലയേറ്റു. 2000മുതല്‍ 2003 വരെ കംസ്റ്റസ് ആന്റ് എക്‌സസൈസിന്റെ ഹെഡായി ജോലിചെയ്തു.

യു.കെയിലെ ഏറ്റവും പ്രമുഖരായ റീട്ടെയ്‌ലേഴ്‌സാണ് ടെസ്‌കോ. ടെസ്‌കോയുടെ ചീഫ് എക്‌സിക്യുട്ടീവ് ടെറി ലീഹി ഈ വര്‍ഷം ആദ്യം സ്ഥാനമൊഴിഞ്ഞിരുന്നു. ഫിലിപ്പ് ക്ലെക്കാണ് പുതിയ ചീഫ് എക്‌സിക്യുട്ടീവ്.