എഴുത്തുകാര്‍ : ചന്ദ്ര ഭൂഷണ്‍ , മൊണാലി സിയ ഹര്‍സ, സൗപര്‍ണോ ബാനര്‍ജി

പേജ്: 360, വില: 590,   പ്രസാധകര്‍ : സെന്റര്‍ ഫോര്‍ സയന്‍സ് ഏന്റ് എന്‍വയോണ്‍മെന്റ്

Subscribe Us:

rich-land
ഇന്ത്യയിലെ ഖനന വ്യവസായ മേഖയിലെ യാഥാര്‍ഥ്യങ്ങളിലൂടെയുള്ള അന്വേഷണമാണ് പുസ്തകം. ഖനന മേഖലയിലെ സാമൂഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നു. ഇന്ത്യയില്‍ പിന്നാക്ക ഗോത്ര മേഖലകളിലാണ് പ്രധാനമായും ധാതു ഖനനം നടക്കുന്നത്. ഭൂപിക്ഷം ഖനന മേഖലകളും കുത്തക കമ്പനികള്‍ പാട്ടത്തിനെടുത്തവയാണ്. അശാസ്ത്രീയമായും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കാതെയും അനിയന്ത്രിത ഖനനമാണ് ഇവിടെ നടക്കുന്നത്. കോടികളുടെ വരുമാനം ലഭിക്കുന്ന ഖനന മേഖലയില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കുന്നതാവട്ടെ തുച്ഛമായ നികുതിയാണ്.

സമ്പുഷ്ടമായ തങ്ങളുടെ പ്രദേശത്ത് ദരിദ്രരായി കഴിയേണ്ടി വരുന്ന ജനതയെക്കുറിച്ച് പുസ്തകം പറയുന്നു. അത് സൃഷ്ടിക്കുന്ന സമൂഹിക പ്രശ്‌നങ്ങള്‍, ഖനന മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നത്, ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച്് പ്രദേശത്ത് നക്‌സലുകള്‍ സ്വാധീനമുണ്ടാക്കുന്നത് തുടങ്ങി ഇന്ത്യന്‍ വികസനത്തിന്റെ മറുപുറം കൂടിയാണ് ഈ പുസ്തകം.

സെന്റര്‍ ഫോര്‍ സയന്‍സ് ഏന്റ് എന്‍വയോണ്‍മെന്റിന് വേണ്ടി നടത്തിയ പഠനം പുസ്തക രൂപത്തില്‍ പുറത്തിറക്കുകയാണ് ചെയ്തത്.