കൊച്ചി: സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്ക് നല്‍കിവരുന്ന അരിവിഹിതം കൂട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ ലഭിക്കുന്ന 10.5 കിലോയില്‍ നിന്ന് 15 കിലോ ആയിട്ടാണ് ഉയര്‍ത്തുക.

ബി.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള ഒരുരൂപാ അരി വിതരണം ഓണത്തിന് ആരംഭിക്കും. മുഴുവന്‍ ജില്ലകളിലും ഭക്ഷ്യധാന്യസംഭരണത്തിന് മിനി ഗോഡൗണുകള്‍ തുടങ്ങും. കോട്ടയത്തെ ചിങ്ങവനത്തും ഇടുക്കിയിലെ അറക്കുളത്തും വയനാട്ടിലെ മീനങ്ങാടിയിലും സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കും.

കുട്ടനാട്ടില്‍ നെല്ല്‌സംഭരണവുമായി ബന്ധപ്പെട്ട് കര്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള 100കോടിയുടെ കുടിശ്ശിക ഒരുമാസത്തിനകം നല്‍കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.