തിരുവനന്തപുരം:  അരിവിലയില്‍ വീണ്ടും വര്‍ധന. രണ്ട് മുതല്‍ നാല് രൂപവരെ കുത്തരിയുടെ വില കൂടി. 38 രൂപവരെ താഴ്ന്നിരുന്ന മട്ടയരി വില ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വില ഉയര്‍ന്നു തുടങ്ങിയത്.

Ads By Google

മട്ടയുടെ ഇന്നലത്തെ ചില്ലറ വില്‍പന വില നാല്‍പതു മുതല്‍ നാല്‍പത്തി രണ്ട് രൂപ വരെയാണ്. കര്‍ണാടകയില്‍ നിന്നുള്ള മട്ടവടിയുടെ വില നാല്‍പത്തിയാറാണ്.

അടുത്തയാഴ്ചയോടെ വില വീണ്ടും വര്‍ധിച്ചേക്കുമെന്നു വ്യാപാരികള്‍ പറയുന്നു. പാലക്കാടന്‍ മട്ട (ഉണ്ട) നാല്‍പത്തി രണ്ടും കുട്ടനാട്, കാലടി മേഖലകളില്‍ നിന്നെത്തുന്ന മട്ട അരിക്ക് നാല്‍പതുമാണ് വില.

കുറുവയ്ക്ക് മുപ്പത്തിമൂന്നും ജയയ്ക്ക് മുപ്പത്തിരണ്ടും രൂപയാണ് ചില്ലറ വില്‍പന വില. ഗുണനിലവാരവും രുചിയും കുറഞ്ഞ വെളള അരി വിവിധ പേരുകളില്‍ വിപണിയിലെത്തിയിട്ടുണ്ട്.

20 മുതല്‍ മുപ്പതു രൂപ വരെയാണ് വില. ബംഗാളി പൊന്നി, ആന്ധ്രാ സുരേഖ, ബെന്‍ സുരേഖ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
ചെറുകിട വ്യാപാരികള്‍ കൃത്രിമമായി വില ഉയര്‍ത്തുകയാണെന്ന് വന്‍ കിട വ്യാപാരികള്‍ ആരോപിച്ചു.

കുത്തരിയുടെയും വെള്ള അരിയുടെയും മൊത്തവിലയില്‍ കിലോഗ്രാമിന് 50 െപെസയുടെ മാത്രം വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും ചെറുകിട വ്യാപാരികള്‍ വരള്‍ച്ചാ ഭീതി സൃഷ്ടിച്ച് വില കൂട്ടുകയാണെന്നുമാണ് ആരോപണം.

വരള്‍ച്ചാ ഭീഷണിയാണ് അരിവില കൂടാനുള്ള കാരണമായി പറയുന്നത്.