എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു
എഡിറ്റര്‍
Tuesday 19th February 2013 12:02pm

തിരുവനന്തപുരം:സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ആന്ധ്രയില്‍ നിന്നും അരി എത്തുന്നതില്‍ കുറവ് വന്നതാണ് സംസ്ഥാനത്ത് അരി വില കൂടാന്‍ കാരണം.

കഴിഞ്ഞ ഒരാഴ്ചക്കിടെ സുരേഖ, ജയ അരികള്‍ക്ക് രണ്ട്മുതല്‍ രണ്ടര രൂപവരെ കൂടി.

Ads By Google

റേഷന്‍ കടകളിലൂടെയും, മാവേലി സ്റ്റോര്‍ വഴിയും സര്‍ക്കാര്‍ ലഭ്യമാക്കുന്ന വിലകുറഞ്ഞ അരിക്ക് ഗുണനിലവാരമില്ലാത്തതാണ് പൊതു വിപണിയില്‍ അരി വില കുതിച്ചുയരാന്‍ കാരണം.

കൂടാതെ അരി കയറ്റുമതി നിയന്ത്രണം നീങ്ങിയതോടെ, ആന്ധ്രയിലെ മില്ലുടമകള്‍ അരി വിദേശത്തേക്ക് ധാരാളമായി കയറ്റി അയയ്ക്കുന്നതും കേരളത്തിന് തിരിച്ചടിയായി.

അരി കയറ്റുമതി കൂടിയതിനാല്‍, കേരളത്തിലെ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്ര അരി നല്‍കാന്‍ ആന്ധ്രയിലെ മില്ലുടമകള്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. കൊടും വരള്‍ച്ച ആന്ധ്രയിലെ നെല്‍കൃഷിയെ ബാധിച്ചതും അരിക്ഷാമത്തിന് കാരണമായി.

നേരത്തെ 32000 ചാക്കുകളുള്ള  നാല് റാക്ക് അരി വരെ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു റാക്ക് അരിയാണ് കേരളത്തിലെത്തിയത്.

അരിവില വില കുത്തനെ ഉയര്‍ന്നാലും  കേരളത്തില്‍ അരി  ഉപഭോഗത്തിന് കുറവുണ്ടാകുന്നില്ലെന്ന് അറിഞ്ഞതുകൊണ്ടാണ്  ആന്ധ്രയിലെ കച്ചവടക്കാര്‍ വില കൂട്ടുന്നതെന്നും  പരാതിയുണ്ട്. അതേസമയം അരി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താതെ, അരി വില കുറയില്ലെന്നാണ്  കേരളത്തിലെ തൊഴിലാളികള്‍ പറയുന്നത്.

Advertisement